HOME
DETAILS

കെ.ഫോണ്‍ ഒന്നാംഘട്ടം നാടിന് സമര്‍പ്പിച്ചു;  ആദ്യഘട്ടം യാഥാര്‍ഥ്യമാകുക ഏഴ് ജില്ലകളില്‍

  
backup
February 15, 2021 | 1:22 PM

k-phone-inauguration-issue-kerala

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയായ കെ.ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വൈകിട്ട് 5.30ന് ഓണ്‍ലൈനിലായിരുന്നു ഉദ്ഘാടനം. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ, ഫോണ്‍ യാഥാര്‍ഥ്യമാകുന്നത്.

കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന സംരഭമാണ് കെ.ഫോണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.ഫോണ്‍ യാഥാര്‍L്യമായതില്‍ അതിയായ സന്തോഷമുണ്ട്. ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്. ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കെ.ഫോണിലൂടെ കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കേരള ജനതയ്ക്കാകെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളെയും ഓഫീസുകളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. 20 ലക്ഷത്തോളം ആളുകള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും.
വിവര സാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും 10ല്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നുളളൂ. ഒപ്ടിക് ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം അതിലും കുറവായിരുന്നു. ഭൂരിഭാഗം വീടുകളും ഹൈസ്പീട് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിരുന്നുമില്ല. അതിനെല്ലാം കെഫോണ്‍ അറുതി വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  22 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  22 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  22 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  22 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  22 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  22 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  22 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  22 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  22 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  22 days ago