ഖാദി ഓണം-ബക്രീദ് മേളയ്ക്ക് തുടക്കമായി
കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ നടക്കുന്ന ഖാദി ഓണം ബക്രീദ് മേളയ്ക്ക് തുടക്കമായി. ഖാദി സില്‍ക്ക് സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം.
2000 മുതലാണ് ഇവയുടെ വില. ജൂട്ട് സില്‍ക്ക് സാരികള്‍, പ്രിന്റഡ് സില്‍ക്ക് സാരികള്‍, പയ്യന്നൂര്‍ പട്ട് സാരികള്‍, ചിതലി പട്ട് സാരി, മൈലാട്ടിപ്പട്ട് സാരി തുടങ്ങി ഖാദി സാരികളുടെ വലിയ ശേഖരം തന്നെ മേളയില്‍ ഒരുക്കിയിട്ടുണ്ട്. 1000 രൂപ വരെ വിലയുള്ള സാരികള്‍ മേളയിലുണ്ട്. കോട്ടണ്‍, സ്പിന്‍ സില്‍ക്ക്, സില്‍ക്ക്, വൂളന്‍, പോളിവസ്ത്ര തുടങ്ങിയവയില്‍ നിര്‍മിച്ച ഷര്‍ട്ടുകളുടെ വൈവിധ്യ ശേഖരവും മേളയില്‍ ഉണ്ട്.
മേള തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. യംഗ് ഇന്ത്യ ചുരിദാറുകളുടെ വിപണിയിറക്കല്‍ ചടങ്ങ് ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു.
സമ്മാന പദ്ധതിയുടെ കൂപ്പണ്‍ വിതരണ നിര്‍വഹണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് നിര്‍വഹിച്ചു. ആര്‍ തുളസീധരന്‍ പിള്ള, മനയത്ത് ചന്ദ്രന്‍, ജയശ്രീ കീര്‍ത്തി, ടി.കെ ലോഹിതാക്ഷന്‍, കിഴിഞാണ്യം കുഞ്ഞിരാമന്‍, കെ.അനന്തന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."