ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ടാങ്കർ ദമാമിൽ നിന്നും റിയാദിലെത്തി, വീഡിയോ കാണാം
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ടാങ്കർ സഊദിയിൽ. സാമിൽ ഇൻഡസ്സ്ട്രീസ് ആണ് ഏറ്റവും വലിയ ടാങ്കർ നിർമ്മാതാക്കൾ. രാജ്യത്തെ പ്രധാന നഗരികൾ തമ്മിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (ഏൽപിജി) ട്രാൻസ്പോർട്ടേഷന് വേണ്ടി നിർമ്മിച്ചതാണ് പ്രത്യേക ടാങ്കർ.
പുതിയ ടാങ്കർ ആദ്യ ലോഡുമായി കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് തലസ്ഥാന നഗരിയായ റിയാദിലെത്തി. നാൽപത് ലക്ഷത്തിലധികം ലിറ്റർ ശേഷിയുള്ള ടാങ്കറിന് 62.6 മീറ്റർ നീളമാണുള്ളത്. 9.36 മീറ്ററാണ് വ്യാസം. രണ്ട് പ്രത്യേക എഞ്ചിനുകൾ കൂട്ടിയോജിപ്പിച്ച് ഒരേ സമയം പ്രവർത്തിപ്പിച്ചാണ് ടാങ്കർ മുന്നോട്ട് കൊണ്ട് പോകുന്നത്.
ഇക്കഴിഞ്ഞ അഞ്ചിന് പുറപ്പെട്ട ടാങ്കർ കഴിഞ്ഞ ദിവസമാണ് 410 കിലോമീറ്റർ അകലെയുള്ള റിയാദിലെ നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയൽ കമ്പനി (ഗ്യാസ്കോ) ആസ്ഥാനത്ത് എത്തിച്ചേർന്നത്. ഇവിടെ ലോഡിംഗിന്റെയും ബാക്ക്ഫില്ലിംഗിന്റെയും ആദ്യ ഘട്ടം ആരംഭിച്ചതായും പുരോഗതി വിലയിരുത്തുന്നതായും കമ്പനി അറിയിച്ചു.
വീഡിയോ
[video width="636" height="360" mp4="https://suprabhaatham.com/wp-content/uploads/2021/02/2021_02_15_17_25_27_NNwrucK3Wl-PxdnK.mp4"][/video]
[video width="1280" height="720" mp4="https://suprabhaatham.com/wp-content/uploads/2021/02/2021_02_15_16_59_39_syaswutdoxnczOPt.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."