കന്യാസ്ത്രീയുടെ മരണം: മുങ്ങി മരണമെന്ന് പ്രാഥമിക വിലയിരുത്തല്‍
കൊച്ചി: വാഴക്കാലയിലെ പാറമടയില്‍ കണ്ടെത്തിയ കന്യാസ്ത്രി ജസീനയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങി മരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍ പരുക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് പൊലിസ് പറഞ്ഞു. ആന്തരിക അവയങ്ങളുടെ പരിശോധന നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.
ഇടുക്കി സ്വദേശിയായ സിസ്റ്ററുടെ ബന്ധുക്കള്‍ സംഭവമറിഞ്ഞ് മഠത്തിലെത്തിയിരുന്നു.മരണത്തില്‍ ദുരൂഹതയുള്ളതായായിരുന്നു ഇവരുടെ അഭിപ്രായം. സിസ്റ്റര്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്നും ഇവര്‍ പൊലിസിനോട് വ്യക്തമാക്കിയിരുന്നു. ആഴമുള്ള കുളത്തില്‍ നിന്ന് ഇത്രവേഗം മൃതദേഹം കണ്ടെത്തിയതില്‍ സംശയമുണ്ടെന്ന് നാട്ടുകാരും പൊലിസിനെ അറിയിച്ചു.
45കാരിയായ സിസ്റ്റര്‍ ജസീനയെ മഠത്തില്‍ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയാണ് മഠം അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ഇവരുടെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയില്‍ കണ്ടെത്തുകയായിരുന്നു. സിസ്റ്റര്‍ ജസീന 10വര്‍ഷമായി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതര്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."