HOME
DETAILS

'എത്രകാലം മോദിയുടെ ഇന്ത്യ അമേരിക്കയുടെ ജനാധിപത്യ സഖ്യകക്ഷിയെന്ന് ബൈഡന്‍ നടിക്കും'- കേന്ദ്ര നിലപാടിനെതിരെ തുറന്നടിച്ച് ടൈം ലേഖനം

  
backup
February 16 2021 | 04:02 AM

world-times-artcle-on-modis-india-2021

ന്യൂഡല്‍ഹി: ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ മോദി സര്‍ക്കാറിന്റെ ഇന്ത്യയുടെ ജനാധിപത്യ മുഖംമൂടി തുറന്നു കാട്ടി ടൈംസ് ലേഖനം. 'എത്രകാലം മോദിയുടെ ഇന്ത്യ അമേരിക്കയുടെ ജനാധിപത്യ സഖ്യകക്ഷിയെന്ന് ബൈഡന്‍ നടിക്കും'- എന്ന ലേഖനത്തിലാണ് ജനകീയ സമരങ്ങളോടുള്ള മോദി സര്‍ക്കാറിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യച്യുതികള്‍ തുറന്നുകാട്ടുന്നത്.

കര്‍ഷക സമരം ഉള്‍പെടെ വിഷയങ്ങളില്‍ കേന്ദ്ര നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു മേലും സമ്മര്‍ദ്ദം ഏറുമെന്ന് ലോഖനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ അടിത്തറയെക്കുറിച്ച് സംസാരിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. നരേന്ദ്ര മോദി രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ പൗരസ്വതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

'വിദ്വേഷ പ്രസംഗം ഇന്ത്യയില്‍ കൂടുകയാണ്. വിയോജിപ്പിനുള്ള അവകാശം കുറ്റകരമാകുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും പരിധികള്‍ വെച്ചിരിക്കുന്നു. രാഷ്ട്രീയ തടവുകാരെ കൊണ്ട് ജയിലുകള്‍ നിറയുകയാണ്. ഇതൊന്നും നിയമ വ്യവസ്ഥ പരിഗണിക്കുന്നുമില്ല,' ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് ലൗജിഹാദ് നിയമം, കൊമേഡിയന്‍ മുനവ്വര്‍ ഫറൂഖിയുടെ അറസ്റ്റ്, മാധ്യമപ്രവര്‍ക്കന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളും ടൈം ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്വീഡന്റെ വിഡെം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ അതിവേഗം സ്വേച്ഛാധപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നുവെന്ന കാര്യവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. മോദിയുടെ 56 ഇഞ്ച് പൊങ്ങച്ചത്തേയും പരിഹസിക്കുണ്ട് ലേഖനത്തില്‍.

മോദിയുമായി യോജിച്ചു പോവാന്‍ ട്രംപിന് ആദര്‍ശപരമായ ചിന്താക്കുഴപ്പങ്ങളുണ്ടായിരുന്നില്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ആധിപത്യമെന്ന ആശയധാരക്ക് അനുയോജ്യമായ വെള്ള ആധിപത്യം. രാജ്യത്തെ ഒരേഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരിനെ അംഗഭംഗം വരുത്തിയതടക്കം മോദി രണ്ടാമത് അധികാരത്തിലേറിയ 2019 മുതല്‍ കടുത്ത അജണ്ടകലാണ് നടപ്പാക്കുന്നത്. പരസ്യമായ മുസ്‌ലിം വിവേചനം ഉള്ള പൗരത് നിയമം അതിലൊന്നാണ്. എന്നാല്‍ ഇതിനെതിരെയൊന്നും ട്രംപ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ വംശഹത്യ അരങ്ങേറുന്ന സമയമായിട്ടു പോലും തന്റെ സന്ദര്‍ശനത്തിനിടെ ട്രംപ് ഒരക്ഷരം പ്രതികരിച്ചില്ല. എന്നാല്‍ ബൈഡന് ഇങ്ങനെ മൗനം പാലിക്കാനാവില്ല. ലേഖനം പറയുന്നു.

'ബൈഡന് ഏറെ നാള്‍ മൗനം പാലിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ പൗര സ്വാതന്ത്ര്യത്തിനുമേല്‍ വലിയ ആക്രമണം നടക്കുന്ന സമയത്താണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചാല്‍ ഇപ്പോള്‍ ജയിലിലിടും. പറയാത്ത തമാശയുടെ പേരില്‍ മുസ്‌ലിം കൊമേഡിയനെയും ജയിലിലടക്കും. സ്വന്തം പണിചെയ്തതിന്റെ പേരില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെയും ജയിലിലടക്കും,' ലേഖനത്തില്‍ തുറന്നടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago