ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നയപ്രഖ്യാപനത്തിനിടെ പ്രതിഷേധിക്കും,പ്രസംഗം ബഹിഷ്‌ക്കാനും സാധ്യത
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ പ്രതിഷേധിക്കും. പ്രസംഗം ബഹിഷ്‌ക്കരിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷെ ഇപ്പോള്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതില്‍ പ്രതിഷേധ പരിപാടികള്‍ തീരുമാനിച്ചേക്കും. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് 11 നാണ് ബജറ്റ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാനുള്ള അനുനയ ചര്‍ച്ചക്കിടെ രാജ്ഭവനില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാട് എടുത്ത ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. ഗവര്‍ണ്ണര്‍ ഭരണഘടന ബാധ്യത നിര്‍വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."