HOME
DETAILS

ഹിജാബിൽ അയയാൻ കർണാടക മുസ്‌ലിം എം.എൽ.എമാരുടെ യോഗം വിളിച്ചു

  
backup
February 18 2022 | 05:02 AM

84652345632-2


ബംഗളൂരു
ഹിജാബ് വിലക്കി ഉത്തരവിറക്കി പുലിവാല് പിടിച്ച കർണാടക സർക്കാർ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തുന്നു. കേസിലെ വാദം കേൾക്കൽ ഹൈക്കോടതിയിൽ നീണ്ടു പോകുന്ന സാഹചര്യവും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്. ഹിജാബ് വിലക്ക് എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിലപാടിൽ അയവു വരുത്തി. ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് ഹിജാബ് വിലക്കുള്ളതെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ കർണാടക നിയമസഭയിലെ മുസ്്‌ലിം അംഗങ്ങളുടെ യോഗവും അദ്ദേഹം വിളിച്ചു.


ഹിജാബ് ഉൾപ്പെടെയുള്ള മത വസ്ത്രങ്ങൾ ധരിച്ച് ക്ലാസിൽ എത്തേണ്ടതില്ലെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് കോളജുകളിലും സ്‌കൂളിലും നടപ്പാക്കിയത്. ഇതോടെ പ്രതിഷേധം കനത്തു. അധ്യാപകർ പരസ്യമായി ഹിജാബ് അഴിപ്പിച്ചു. ഇന്നലെയും ഹിജാബ് അനുവദിക്കാത്തതിനെ തുടർന്ന് നൂറു കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങി. മുസ് ലിം വിദ്യാർഥികൾ ക്ലാസിലെത്താൻ സമ്മർദം ചെലുത്തണമെന്നാണ് എം.എൽ.എമാരുടെ യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടത്. എല്ലാ കോളജുകളിലും ഹിജാബ് വിലക്ക് പാലിക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രിയും പറഞ്ഞു. ഹൈക്കോടതിയിൽ സർക്കാരിന്റെ വാദം അറിയിക്കാൻ കൂടുതൽ സമയം എ.ജി ചോദിച്ചിട്ടുണ്ട്. വിലക്കിൽ പിടിവാശിയില്ലെന്നും കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നുമുള്ള നിലപാട് സർക്കാർ കോടതിയിൽ സ്വീകരിച്ചേക്കുമെന്നാണ് സൂചന. നിലവിലുള്ള യൂനിഫോം നയത്തിനെതിരേ വലിയ വിവാദം ഉണ്ടെന്നും അത് പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിനായി സർക്കാർ കാത്തിരിക്കുകയാണെന്നും എം.എൽ.എമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒൻപത് മുതൽ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാനാകാത്ത സാഹചര്യവും അന്താരാഷ്ട്ര തലത്തിൽ നേരിടുന്ന വിമർശനവും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കർണാടക സർക്കാരിനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  38 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago