പ്രതിഷേധിച്ച് പ്രതിപക്ഷം, നിസംഗരായി ഭരണപക്ഷം, കേന്ദ്രത്തിനെതിരേയുള്ള വിമര്‍ശനം വായിച്ച് ഗവര്‍ണര്‍: നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത വെളിവാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവും ബഹിഷ്‌കരണവും. കൊവിഡ് അതിജീവനത്തിലെ നേട്ടങ്ങളെക്കുറിച്ച് എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
രോഗവ്യാപനകാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. കൊവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പാക്കി തുടങ്ങിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോഴും ഭരണപക്ഷം നിസംഗരായി നിന്നു. പതിവ് അഭിനന്ദനങ്ങളോ കയ്യടികളോ ഇല്ല.
'ആര്‍.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്' വിളിയോടെ സഭയിലെത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം വായിച്ചുതുടങ്ങിയതും സഭ ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങി.
പൊതുഭരണ സെക്രട്ടറിയുടെ തല തളികയില്‍ വെച്ച് നല്‍കി. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു. എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്‍ക്കുന്നു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിച്ചു. ഗവര്‍ണര്‍ സംഘ്പരിവാര്‍ ഏജന്റെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇതിനിടെ കേന്ദ്രത്തിനെതിരേ വിമര്‍ശനം ഗവര്‍ണര്‍ ഉന്നയിച്ചു. ഫെഡറലിസം ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും സാമ്പത്തിക പ്രതിസന്ധി സമയത്ത് കേന്ദ്രത്തിന് സഹായിക്കാന്‍ ബാധ്യതയുണ്ടെന്നും പ്രസംഗത്തില്‍ പറയുന്നു.
കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം പരിഹാരം കാണണം. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. വേഗതയും സൗകര്യവും വര്‍ധിപ്പിക്കും. സില്‍വര്‍ ലൈന്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. കെ റെയിലില്‍ കേന്ദ്രത്തിന്റെ അനുമതി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണെന്നും പ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."