പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍. തനിക്കതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ദിലീപാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹരജിയില്‍ പറയുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി നല്കിയതിനുള്ള കാരണം ഇവര്‍ക്ക് വ്യക്തമാക്കാന്‍ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹരജിയില്‍ അദ്ദേഹം വ്യക്തമാക്കി.
2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂര്‍ സ്വദേശിനി പരാതിയില്‍ ആരോപിക്കുന്നത്.
സംഭവം നടന്ന് ഇത്രയും വര്‍ഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."