സഊദിയിൽ വാക്‌സിൻ രജിസ്‌ട്രേഷൻ 20 ലക്ഷമായി, ഈ വർഷം അവസാനത്തോടെ 26 മില്യൺ ആളുകൾക്ക് ലക്ഷ്യം
റിയാദ്: നിലവിൽ രാജ്യത്ത് ഇരുപത് ലക്ഷം ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ള 26 മില്യൺ ആളുകൾക്ക് ഇ വർഷം അവസാനത്തോടെ വാക്‌സിൻ നൽകാനുള്ള പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം സജ്ജീകരിക്കുന്നതെന്നും സഊദി ആരോഗ്യ മന്ത്രാലയം. . രാജ്യത്ത് വൈറസ് വാക്സിനേഷൻ വിതരണം വ്യാഴാഴ്ച്ച മുതൽ പുനഃരാരംഭിക്കും. നേരത്തെ വാക്‌സിൻ ലഭ്യതകുറവ് മൂലം നിർത്തി വെച്ചിരുന്ന വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്കാണ് പതിനെട്ട് മുതൽ വിതരണം ചെയ്യുന്നത്. നിലവിൽ അംഗീകാരങ്ങൾ നൽകപ്പെട്ട വാക്‌സിനുകൾ മുഴുവനും രണ്ട് ഡോസ് നൽകുന്ന വാക്‌സിനുകളാണെന്നും ഒരു ഡോസ് മാത്രം ഉപയോഗിച്ച് ശരീരത്തെ സംരക്ഷിക്കുന്നതിൽ വാക്സിൻ അതിന്റെ ഫലങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഊദി പ്രിവന്റീവ് ഹെൽത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുല്ലാഹ് അൽ അസീരി റൊട്ടാന ഖലീജിയ അഭിമുഖത്തിൽ പറഞ്ഞു. വാക്സിൻ ഒരു വ്യക്തിയെ സംരക്ഷിക്കുന്നു, പക്ഷേ ഇത് വൈറസ് വഹിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും തടയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഡോസ് നൽകുന്നതിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പ്രതിരോധ കുത്തിവെപ്പ് വ്യാപിപ്പിക്കുന്നതിലും വാക്സിൻ നൽകുന്നതിന് ദിവസേനയുള്ള അപ്പോയിന്റ്മെന്റ് എണ്ണം വർദ്ധിപ്പിക്കുന്നതിലും വിപുലീകരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം ഉണ്ടാകുമെന്നതിനാലാണ് രാജ്യത്തെ സ്‌കൂളുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. വിദൂര പഠനം തുടരാനുള്ള തീരുമാനം രണ്ടാം തരംഗത്തിൽ നിന്ന് രാജ്യത്തെ തടഞ്ഞു. 70 ശതമാനം പൗരന്മാർക്കും 17 വയസ്സിന് മുകളിലുള്ള താമസക്കാർക്കും കുത്തിവെപ്പ് നൽകി പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് 28 ദശലക്ഷം വാക്സിനേഷൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സഊദി അറേബ്യ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതിനകം അഞ്ഞൂറ് മില്യൺ ഡോളർ ചിലവഴിച്ചിട്ടുണ്ട്. വൈറസ് ഇല്ലാതാക്കാൻ ലോക രാജ്യങ്ങൾ ചിലവഴിച്ച തിൽ മൂന്നോ നാലോ സ്ഥാനത്താണ് സഊദി അറേബ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കാനായി രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. നിലവിൽ സഊദിയിൽ വിദേശികൾ ഉൾപ്പെടെ മുഴുവൻ ആളുകൾക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."