പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നടപടിക്രമങ്ങള്‍ ലഘൂകരിക്കണം: കെ.എസ്.ടി.യു
തൊട്ടില്‍പ്പാലം: മുസ്ലിം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ അപേക്ഷാ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉടന്‍ ഉത്തരവാക്കണമെന്നും, അപേക്ഷാ തിയതി നീട്ടണമെന്നും കേരളാ സ്കൂള്‍ ടിച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു കുട്ടിയുടെ അപേക്ഷ തയാറാക്കി അയക്കണമെങ്കില്‍ മണിക്കൂറുകള്‍ നെറ്റ് കഫേയില്‍ ഇരിക്കേണ്ടണ്ട സാഹചര്യമാണുള്ളത്. ഇതു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പ്രയാസമണ്ടുണ്ടാക്കുന്നു. 2015-16 വര്‍ഷത്തെ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതു കാരണം അപേക്ഷാസമയത്ത് ഫ്രഷ്, റിന്യൂവല്‍ എന്നിവ തരംതിരിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അപേക്ഷാ സംവിധാനം ലളിതമാക്കിയതിനാല്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നതായി യോഗം വിലയിരുത്തി.
അധ്യാപക നിയമനാംഗീകാര നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ബി.ആര്.സികളിലെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.എച്ച് മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കിളിയമ്മല്‍ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. കെ.എസ്.ടി.യു കുടുംബ സംഗമം സെപ്റ്റംബര്‍ രണ്ടണ്ടാം വാരത്തില്‍ ഇരിങ്ങണ്ണൂര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടത്താന്‍ തീരുമാനിച്ചു.
ടി.കെ മുഹമ്മദ് റിയാസ്, ബഷീര്‍ മണ്ടേണ്ടാടി, കായക്കണ്ടണ്ടി ഹമീദ്, എന്‍.പി.എ റഹ്മാന്, പി. കുഞ്ഞബ്ദുല്ല, എം.എം മുഹമ്മദ്, എം. അബ്ദുല്‍ അസീസ്, ടി. ജമാലുദ്ദീന്‍, ടി.കെ അബ്ദുല്‍ കരീം, ഹമീദ് കരുവാങ്കണ്ടണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."