വീട്ടുവേലക്കാരിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി യുവതിക്ക് വധശിക്ഷ
ജിദ്ദ: സഊദിയിൽ വീട്ടുവേലക്കാരിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി യുവതിക്ക് വധശിക്ഷ. ബംഗ്ലാദേശി ഗാര്ഹികത്തൊഴിലാളിയായ അഭിരോണ്‍ ബീഗം അന്‍സാര്‍ എന്ന 40 കാരിയാണ് ഗൃഹനാഥയായ ആയിഷ അല്‍ ജസാനിയുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 24ന് ഇവരെ കൊലപ്പെട്ടതായി കണ്ടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുടമസ്ഥയുടെ പീഡനങ്ങളെ തുടര്‍ന്നാണ് യുവതി കൊല്ലപ്പെട്ടതെന്ന കാര്യം പുറത്തുവരുന്നത്.
സ്വദേശി വനിതയ്ക്ക് വധശിക്ഷ വിധിച്ച കോടതി, അവരുടെ ഭര്‍ത്താവ് ബാസിം സാലിമിന് 38 മാസത്തെ ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും വിധിക്കുകയുണ്ടായി. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചു, അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവുകള്‍ മറച്ചുവച്ചു, നിയമവിരുദ്ധമായി വീട്ടുവേലക്കാരിയെ മറ്റിടങ്ങളിലേക്ക് ജോലി ചെയ്യാന്‍ പറഞ്ഞയച്ചു, ചികില്‍സ നിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സ്പോണ്സര് കൂടിയായ ഭര്‍ത്താവിന് ശിക്ഷ ലഭിച്ചത്. അതോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകനെയും ഏഴു മാസം ജുവനൈല്‍ ഹോമിലാക്കാന്‍ കോടതി ഉത്തരവിട്ടു.2017ലാണ് എട്ട് അംഗങ്ങളുള്ള സഊദി കുടുംബത്തിലേക്ക് വീട്ടുവേലക്കാരിയായി അഭിരോണ്‍ ബീഗം എത്തുന്നത്. അവര്‍ തുടക്കം മുതലേ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."