HOME
DETAILS
MAL
സഊദി ദേശീയ, രാജകീയ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയുമെന്ന് മുന്നറിയിപ്പ്
backup
February 20 2022 | 18:02 PM
റിയാദ്: സഊദി ദേശീയ പതാകയെയും റോയൽ പതാകയെയും, മറ്റു ദേശീയ ചിഹ്നങ്ങളെയും അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വെറുപ്പും അവഹേളനവും നിമിത്തം ദേശീയ പതാകയോ രാജകീയ പതാകയോ രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നമോ ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരെ ഒരു വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ വിധിക്കുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
റോയൽ പതാക അതിന്റെ വിവരണങ്ങളിൽ ദേശീയ പതാകയുമായി സാമ്യമുള്ളതാണ്. റോയൽ ഫ്ലാഗിൽ താഴെ സ്റ്റിക്കിന്റെ സമീപത്തായി ഗിൽഡഡ് സിൽക്ക് ത്രെഡുകൾ കൊണ്ട് ദേശീയ ചിഹ്നമായ വാളും പനയും ആലേഖനം ചെയ്തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."