'നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്'; പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ
തിരുവനന്തപുരം: അടുത്തിടെ അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കരുത്തുള്ള നേതാവായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി ടി തോമസിന് എന്നും തനതായ നിലപാടുകള്‍ ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലുമൊക്കെ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. ഏതായാലും അദ്ദേഹം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പി ടി തോമസിന് സഭ ആദരമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ശരികളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ഏറ്റെടുക്കുന്ന നിയോഗങ്ങളോട് പൂര്‍ണ്ണ പ്രതിബദ്ധത പുലര്‍ത്തിയ നേതാവാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. മതേതര നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."