HOME
DETAILS
MAL
കോഴിക്കോട് തോക്കുമായി വീടുകളില്‍ മാവോയിസ്റ്റുകളെത്തി; ഭക്ഷണം കഴിച്ച് മടക്കം
backup
February 21 2022 | 17:02 PM
കോഴിക്കോട്: പശുക്കടവില്‍ തോക്കുമായി മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പന്‍കോട് മലയില്‍ എം.സണ്ണി, എം.സി.അശോകന്‍ എന്നിവരുടെ വീടുകളില്‍ 6 മാവോയിസ്റ്റുകള്‍ എത്തിയത്. 4 സ്ത്രീകളും 2 പുരുഷന്‍മാരുമടങ്ങിയ സംഘം അശോകന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്‌സല്‍ വാങ്ങിയാണു പോയത്.
ഒരാള്‍ തോക്കുമായി റോഡില്‍നിന്നു, മറ്റുള്ളവര്‍ വീടുകളില്‍ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. 6 പേരുടെയും പക്കല്‍ തോക്കുണ്ടായിരുന്നെന്നും കാര്‍ഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.
ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. നാദാപുരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."