ഇന്ത്യയും സഊദിയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു
റിയാദ്: ഇന്ത്യയും സഊദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. സഊദിയിൽ വെച്ചാണ് ഇരു രാജ്യങ്ങളിലെയും സൈനികർ സംയുക്ത സൈനികാഭ്യാസം നടത്തുക. ഇതിനായി ഇന്ത്യൻ സൈനികർ സഊദിയിൽ എത്തിച്ചേരും. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുവിഭാഗവും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ മേഖലയില്‍ സഊദിയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതോടെ ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ - സഊദി സൈന്യങ്ങള്‍ സംയുക്ത അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നത്. ഇരു രാജ്യങ്ങളും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് സൈനിക പരിശീലനം.
സൈനികാഭ്യാസത്തിനായി അടുത്ത സാമ്പത്തിക വർഷം കണക്കാക്കിയാണ് സൈന്യം സഊദിയിലെത്തുക. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരാവാനെ സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ സൈനിക മേധാവിയുടെ ആദ്യ സഊദി സന്ദര്‍ശനം കൂടിയായിരുന്നു ഇത്. സന്ദർശന വേളയിൽ റിയാദിലെ റോയൽ സഊദി കരസേന ആസ്ഥാനവും കിംഗ് അബ്ദുൽ അസീസ് സൈനിക അക്കാദമിയിലെ സംയുക്ത സൈനിക കമാൻഡ് ആസ്ഥാവറും ഇദ്ദേഹം സന്ദർശിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ 1947 ൽ തുടങ്ങിയ ബന്ധം തുടക്കത്തിൽ 1955 ൽ കിംഗ് സഊദ് ഇന്ത്യ സന്ദർശിക്കുകയും 1956 ൽ ജവഹർലാൽ നെഹ്‌റു സഊദി സന്ദർശിക്കുകയും ചെയ്‌തതോടെ കൂടുതൽ ശക്തമായി.
പിന്നീട് ഏറ്റവും ഒടുവിൽ 2016, 2019 വർഷങ്ങളിൽ നരേന്ദ്ര മോഡി സഊദി സന്ദർശിക്കുകയും 2019 ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുകയും ചെയ്‌തിരുന്നു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വലിയ വ്യാപാര കരാറുള്ള രാജ്യമാണ് സഊദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് സഊദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."