HOME
DETAILS

പ്രതിപക്ഷമാവാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടി

  
backup
February 20 2021 | 04:02 AM

545341652-2021

 


പഞ്ചാബില്‍ മുനിസിപ്പല്‍/ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയത്തിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് ഞാനീ കുറിപ്പ് എഴുതുന്നത്. കൂരിരുട്ടു പരക്കുന്ന ഇന്ത്യയില്‍ ഒരു തുള്ളി വെളിച്ചമായി പ്രസ്തുത വിജയത്തെ കാണുകയും ചെയ്യാം. കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു ജനത ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്. ആ ജനത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയിര്‍പ്പ് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വയം വിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ഹതാശരായി ഇരുട്ടില്‍ അലയുകയാണ്.


പഞ്ചാബില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേടിയ മുന്നേറ്റം കര്‍ഷകര്‍ നല്‍കിയതാണ്. കര്‍ഷകസമരം വിജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും ഇപ്പോള്‍ പറയുകവയ്യ. ജനകീയ സമരങ്ങള്‍ വിജയിക്കുന്നത് ഒരു രാജ്യത്ത് ജനാധിപത്യം പുലരുമ്പോഴാണ്. വംശീയ ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് യാതൊരു ജനാധിപത്യ മര്യാദയും പ്രതീക്ഷിക്കേണ്ടതില്ല. വോട്ടിങ് മെഷീനില്‍ കൃത്രിമത്വം കാണിച്ച് വീണ്ടും അധികാരത്തില്‍ തുടരാമെന്ന വിശ്വാസമാവണം ബി.ജെ.പിയേയും സംഘ്പരിവാറിനേയും അവര്‍ നിലനിര്‍ത്തുന്ന സര്‍ക്കാരിനേയും ഇത്രയും കടുത്ത ജനാധിപത്യ വിരുദ്ധതയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. പഞ്ചാബില്‍ മാത്രമല്ല, പരമ്പരാഗത ജാട്ട്‌മേഖലയിലും ബി.ജെ.പി വിരുദ്ധ തരംഗം ആരംഭിച്ചുകഴിഞ്ഞു. ആ തരംഗത്തില്‍ നിന്നാണ് രാകേഷ് ടികായത്ത് എന്ന കര്‍ഷക ജനനായകന്‍ ഉയര്‍ന്നുവരുന്നത്. മഹാപഞ്ചായത്തുകളിലെ വന്‍ജനപങ്കാളിത്തം കാണിക്കുന്ന ശുഭസൂചനയും ബി.ജെ.പിയ്ക്ക് കാലിടറുന്നു എന്നാണ്. എന്നിട്ടും അവര്‍ കര്‍ഷകവിരുദ്ധനിയമങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ അതിന് രണ്ട് കാരണമേ കാണൂ. ഒന്ന് വോട്ടിങ് യന്ത്രത്തില്‍ അവര്‍ പുലര്‍ത്തുന്ന വിശ്വാസം. മറ്റൊന്ന് ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ പേടിപ്പെടുത്തുന്ന തകര്‍ച്ചയും. ഇന്നത്തെ രീതിയില്‍ ഡല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് അവരുടെ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. കര്‍ഷകര്‍ തളര്‍ന്നു തുടങ്ങി. കൃഷിഭൂമി തരിശിട്ടുകൊണ്ടും സമരം മുന്നോട്ടുപോകില്ല. അല്‍പ്പം കൂടി കഴിഞ്ഞാല്‍ സമരം ചെയ്യുന്നവര്‍ താനേ അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കര്‍ഷകസമരങ്ങള്‍ ഇന്ത്യയൊട്ടുക്ക് വ്യാപിക്കേണ്ടതുണ്ട്. സമരങ്ങള്‍ക്ക് ഘടനാപരമായ മാറ്റവും സംഭവിക്കണം. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പാരമ്പര്യത്തെക്കുറിച്ച് ഓര്‍ത്തേ മതിയാവൂ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകര്‍ന്നുകൊടുത്ത പാര്‍ട്ടി ഒരു കര്‍ഷക സമരത്തിനുപോലും നേതൃത്വം കൊടുക്കാന്‍ പറ്റാത്ത പ്രസ്ഥാനമായി മാറിയോ? കര്‍ഷകസമരം പെട്ടെന്നുതന്നെ അവസാനിക്കുന്ന ഒന്നാണെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മാത്രം ഓര്‍ത്താല്‍ മതിയാവും. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ എത്ര വര്‍ഷമെടുത്തു. എത്രയെത്ര പോരാട്ടങ്ങള്‍. കല്‍ത്തുറുങ്കുകള്‍, രക്തസാക്ഷിത്വങ്ങള്‍. സംഘ്പരിവാരത്തിന് അതൊന്നും മനസ്സിലാവില്ല. അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് യാതൊരു സംഭാവനയും അര്‍പ്പിച്ചിട്ടില്ല. ഒരു സ്വാതന്ത്ര്യസമരപോരാളിയുടെ പേരുപോലും ആ പ്രസ്ഥാനത്തിന് ഓര്‍ക്കാനുമില്ല. ബ്രിട്ടീഷ് സര്‍ക്കാരിനേക്കാള്‍ ജനാധിപത്യവിരുദ്ധമായൊരു സര്‍ക്കാരിനു മുമ്പില്‍ സഹനസമരത്തിനുതന്നെ എത്ര പ്രസക്തിയുണ്ട് എന്നും ആലോചിക്കേണ്ടതുണ്ട്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ വേണ്ടിവരും. അത് കര്‍ഷകര്‍ക്കുമാത്രമായി നടത്താനാവില്ല. ഇപ്പോഴത്തെ കര്‍ഷകസമരത്തെ അതിന്റെ വഴിക്ക് വിടുക. അതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അണിചേരാന്‍ സാധിക്കില്ല. കര്‍ഷകര്‍ അതിന് അനുവദിക്കുകയുമില്ല. പകരം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കണം. അതിന് നേതൃത്വം കൊടുക്കേണ്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ഒരു പ്രതിപക്ഷം പോലും ആവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? കര്‍ഷകസമരത്തിനു മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ചില സമരങ്ങള്‍ തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധി ട്രാക്റ്റര്‍ ഓടിക്കുന്ന ചിത്രം മറക്കാറായില്ലല്ലൊ. രാജ്യത്തുടനീളം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്രാക്റ്റര്‍ റാലികള്‍ നടത്തുമെന്ന് കേട്ടിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരു സമരത്തിനും തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിക്കുന്നില്ല.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്രയ്ക്ക് ജനവിരുദ്ധമായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നം മാത്രമല്ലല്ലൊ ഉള്ളത്. ഇന്ധന വില അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഭരണകൂടത്തിനെതിരേ സംസാരിക്കുന്നവര്‍ വ്യാപകമായി വേട്ടയാടപ്പെടുന്നു. നവമാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയാന്‍പോലും സാധിക്കാതാവുന്നു. ദേശീയ മാധ്യമങ്ങള്‍ മിക്കതും ബി.ജെ.പിയുടെ അധീനതയിലായി. എല്ലാ വിപത്തുകള്‍ക്കുമെതിരേ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരേണ്ട സമയത്ത് കുറ്റകരമായ നിശബ്ദതയിലാണ് ഇന്ത്യന്‍ പ്രതിപക്ഷം. ഈ വിധം കീഴടങ്ങിയാല്‍ എന്താവും പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാവി.
ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷസ്വരം കര്‍ഷകരുടേതാണ്. സോഷ്യല്‍ ആക്റ്റിവിസ്റ്റുകകളില്‍ നിന്ന് ഉയരുന്ന സ്വരം പോലും ദേശീയതലത്തില്‍ പ്രതിപക്ഷപാര്‍ട്ടിയുടെ നേതാക്കന്മാരില്‍ നിന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കളില്‍ മിക്കവരും കുറ്റകരമായ നിശബ്ദതയിലാണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ആലോചിക്കേണ്ടതില്ലേ?


വേട്ടയാടപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും കവചമൊരുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കേണ്ടതല്ലേ? ഒരാളെപ്പോലും കല്‍ത്തുറുങ്കിലടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നു പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണ് സാധിക്കുക. ബ്രിട്ടീഷുകാരെ സമരംകൊണ്ട് തോല്‍പ്പിച്ച പ്രസ്ഥാനം വര്‍ത്തമാനകാല ഇന്ത്യയില്‍ ഇത്രമേല്‍ നിഷ്‌ക്രിയമായി മാറിയാല്‍ ആരിലാണ് ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടത്. ഗ്രാമങ്ങളും നഗരങ്ങളും സമരാഗ്നികൊണ്ട് തിളച്ചു മറിയേണ്ട കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റു പ്രതിപക്ഷങ്ങളും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.


കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാനായി ഏതു വൃത്തികെട്ട രാഷ്ട്രീയവും ബി.ജെ.പി കളിക്കുമ്പോള്‍ പഞ്ചാബിലെ വിജയം മാത്രം മതിയാവില്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. കോണ്‍ഗ്രസ് എം.എല്‍.എമാരെ പിഴുതെടുത്ത് സംസ്ഥാന ഭരണം അട്ടിമറിക്കുന്ന ബി.ജെ.പി തന്ത്രത്തിന് മാറ്റമില്ല ഇപ്പോഴും. അതില്‍ വിജയിച്ച് മുന്നേറുകയാണ് അവര്‍. ഒടുവിലത്തെ ഉദാഹരണം പുതുച്ചേരിയാണ്. ആ ചെറിയ സംസ്ഥാനം യഥാര്‍ഥത്തില്‍ തമിഴകത്തിന്റെ ഭാഗമാണ്. ആഴമേറിയ ബി.ജെ.പി വിരുദ്ധത തമിഴകത്ത് നിലനില്‍ക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന് വേരുള്ള പ്രദേശങ്ങള്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. എന്നിട്ടും എങ്ങനെയാണ് ബി.ജെ.പിയുടെ അട്ടിമറി തന്ത്രം പുതുച്ചേരിയില്‍ വിജയിക്കുന്നത് എന്ന് പഠിക്കണം.
യഥാര്‍ഥത്തില്‍ അടര്‍ത്തിയെടുക്കുന്നത് നേതാക്കളെ മാത്രമാണ്. അതോടെ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വാസ്യത തകരും. വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ മടിക്കും. ഈ തന്ത്രം ഇനിയും ബി.ജെ.പി പയറ്റും. ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും സുഖലോലുപരായി. അവര്‍ രാജ്യസ്‌നേഹികളേ അല്ലാതായി. അവര്‍ ജനങ്ങള്‍ക്കൊപ്പമല്ല. സമ്പത്തിനൊപ്പമാണ്. അത്തരം നേതാക്കളെ പണം കൊടുത്തോ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയോ ആണ് ബി.ജെ.പി കീഴടക്കുന്നത്. ജയിലില്‍ പോയാലും ബി.ജെ.പിക്ക് കീഴടങ്ങില്ല എന്ന് തീരുമാനിക്കുന്ന കര്‍ണാടകത്തിലെ ശിവകുമാറിനെപ്പോലുള്ള നേതാക്കള്‍ ഉണ്ടാവാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ പരാധീനതകള്‍ ഇന്ത്യയുടെ പരാജയമായി മാറുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി അതിനകത്ത് രൂപപ്പെടുന്ന ക്രിയാത്മകവിമര്‍ശനങ്ങള്‍ പോലും സ്വീകരിക്കുന്നില്ല. ഗുലാം നബി ആസാദിനെപ്പോലെയുള്ളവരെ ദൂരേയ്ക്ക് മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിയ്ക്ക് ന്യൂനപക്ഷ വിരുദ്ധതയുടെ മുഖം നല്‍കാനേ സഹായിക്കൂ. ദലിതുകള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ഇടയില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുത്തേ മതിയാവൂ. മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് യുഗപ്രഭാവന്മാരായ നേതാക്കള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ കാലഘട്ടം തൊട്ടേ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു. അലി സഹോദരന്മാരെ മറന്നുകൊണ്ട് കോണ്‍ഗ്രസും ഭാരതവും ഏത് ചരിത്രമാണ് രചിക്കുക.


മോദി ഭരണത്തിനെതിരായി ജനകീയ പ്രക്ഷോഭങ്ങളല്ലാതെ ഇനി മറ്റൊരുമാര്‍ഗമില്ല. നെറികെട്ട മോദി ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചേ മതിയാവൂ. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പ്രതിപക്ഷ സമരങ്ങള്‍ ഏകോപിപ്പിക്കേണ്ടത്, ലക്ഷോപലക്ഷം ജനങ്ങള്‍ അവര്‍ക്കൊപ്പമുണ്ട് ഇപ്പോഴും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് തെരുവിലേക്കിറങ്ങാന്‍ സന്നദ്ധരായ നേതാക്കളുടെ അഭാവമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അനുഭവിക്കുന്ന പ്രതിസന്ധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago