HOME
DETAILS

മറ്റ് വാഹനങ്ങളുടെ അഭ്യാസപ്രകടനം നിങ്ങളുടെ സ്വൈര്യ യാത്രയ്ക്ക് തടസമാകുന്നുവോ? പണി കൊടുക്കാം ഒറ്റ ക്ലിക്കിലൂടെ

  
backup
February 22 2022 | 05:02 AM

motor-vehicle-department-new-project-latest-today-2022

വാഹനങ്ങളിലെ അനധികൃത രൂപ മാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും നിങ്ങളുടെ സൈ്വര്യ യാത്രയ്ക്ക് ഭീഷണിയാകുന്നുണ്ടെങ്കില്‍ ഇനി മിണ്ടാതിരിക്കേണ്ട. നിമിഷങ്ങള്‍ക്കകം പണി കൊടുക്കാം. പുതിയ പദ്ധതിക്ക് തുടക്കമിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

അനധികൃത മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ ഉള്‍പ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകള്‍ സഹറോഡുപയോക്താക്കള്‍ എന്ന നിലയില്‍ നിന്നും മാറി വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയായിട്ടുണ്ട്. ഇത്തരം നിയമ ലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയര്‍ത്തുന്നത്.

ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനോടകം പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്കതിരെ നടപടി സ്വീകരിച്ചു വരികയാണ്.

വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാവുന്നതാണ്. അതേസമയം വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പുനല്‍കുന്നുണ്ട്.

വിവരങ്ങള്‍ അറിയിക്കേണ്ട മൊബൈല്‍ നമ്പരുകള്‍ 

1. തിരുവനന്തപുരം 9188961001
2. കൊല്ലം 9188961002
3. പത്തനംതിട്ട 9188961003
4. ആലപ്പുഴ 9188961004
5. കോട്ടയം 9188961005
6.ഇടുക്കി 9188961006
7. എറണാകുളം 9188961007
8. തൃശൂര്‍ 9188961008
9. പാലക്കാട് 9188961009
10. മലപ്പുറം 9188961010
11. കോഴിക്കോട് 9188961011
12. വയനാട് 9188961012
13. കണ്ണൂര്‍ 9188961013
14. കാസര്‍കോട് 9188961014



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago