'മണലെഴുത്തുകൾ' കവിത സമാഹാരം പ്രകാശനം ചെയ്‌തു
ജിദ്ദ: പ്രമുഖ പ്രവാസി എഴുത്തുകാരി സക്കീന ഓമശ്ശേരിയുടെ 'മണലെഴുത്തുകൾ' എന്ന പുസ്‌തകത്തിന്റെ സഊദി തല പ്രകാശനം ജിദ്ദയിൽ നടന്നു. ഷറഫിയ്യയിൽ പുണർതം 2022 ബാനറിൽ രാഷ്ട്രീയ സാമൂഹിക കലാ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെച്ച് 'മലയാളം ന്യൂസ്' എഡിറ്റർ മുസാഫിർ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ പി. എം. മായീൻ കുട്ടിക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
മണലാരണ്യത്തിൽ പ്രവാസികൾ ഒഴുക്കുന്ന ഓരോ വിയർപ്പ് തുള്ളിയുടെയും വികാരമാണ് സക്കീന ഓമശ്ശേരി കവിതകളിലൂടെ പ്രവാസികൾക്കായി സമ്മാനിക്കുന്നത് എന്ന് മുസാഫിർ പറഞ്ഞു. തന്റെ ഓരോ വരികളും പ്രവാസികളിൽ താൻ കണ്ട ഓരോ അനുഭവങ്ങളാണെന്ന് ഗ്രന്ഥകാരി സക്കീന ടീച്ചർ പറഞ്ഞു. എഴുത്തുകാരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന പ്രവാസ ലോകത്തിനു ടീച്ചർ നന്ദി രേഖപ്പെടുത്തി. സക്കീന ഓമശ്ശേരിയുടെ 80 കവിതകളുടെ സമാഹാരമാണ് 'മണലെഴുത്തുകൾ'. പരിപാടിയിൽ പുണർതം 2022 കൺവീനർ ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
ഡോ. ഇസ്മായീൽ മരിതേരി, ഷിബു തിരുവന്തപുരം, അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, സുൽഫിക്കർ ഒതായി, സാദിഖലി തുവ്വൂർ, അബ്ദുല്ല മുക്കണ്ണി, ബാദുഷ, യു എം ഹുസൈൻ, ഉമർ മങ്കട, മുജീബ് പാക്കട, ഗഫൂർ ചാലിൽ, ഷറഫു കൊണ്ടോട്ടി, റഹീം, സലീന മുസാഫിർ, ഖുബ്റ ലത്തീഫ്, റജിയ വീരാൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഇതോടനുബന്ധിച്ചു നടന്ന ഗാന സന്ധ്യയിൽ റഹീം കാക്കൂർ, നൂഹ് ബീമാപള്ളി, സർഫറാസ്, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ഫർസാന യാസിർ, മൻസൂർ നിലമ്പൂർ, മുബാറക് വാഴക്കാട്, സൈഫുദ്ധീൻ കൊടുവള്ളി, സമീർ പന്നൂർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. സംഗീത സംവിധായകൻ ബാപ്പി ളാഹിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
യൂസുഫ് കോട്ട സ്വാഗതവും അഷ്‌റഫ് ചുക്കൻ നന്ദിയും പറഞ്ഞു. സി.എം അഹ്‌മദ് ആക്കോട്, മുസ്തഫ കുന്നുംപുറം എന്നിവർ പരിപാടി നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."