വയോധികയെ പറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പേരാമംഗലം: ആളൊഴിഞ്ഞ പറമ്പില്‍ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി മേടത്ത് വീട്ടില്‍ ഗോപിനാഥിന്റെ ഭാര്യ രാധയാണ് (70) മരിച്ചത്. ഇവര്‍ക്ക് കൊവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ പൊലിസ് സ്റ്റേഷനു പുറകിലെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു മാസമായി ഇളയ മകളുടെ വീടായ മഴുവഞ്ചേരിയിലാണ് രാധ താമസിച്ചിരുന്നത്.
മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മനക്കൊടിയിലെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് ഇറങ്ങിയത്. അന്ന് രാത്രിതന്നെയാണ് മരണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തു നിന്ന് രാധയുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചിട്ടുണ്ട്. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: ജയകുമാര്‍, സുരേഷ്, സിന്ധു, ബിന്ദു. മരുമക്കള്‍: രാധിക, മിനി, ഗിരീഷന്, ടോണി. സംസ്കാരം ഇന്നു നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."