കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്
തിരുവനന്തപുരം
ജനകീയാസൂത്രണ പദ്ധതിയിൽ മുസ്‌ലിം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സഹകരണത്തെ പുകഴ്ത്തി മുൻ ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് തോമസ് ഐസക് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയത്.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും തോമസ് ഐസക് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ചിത്രങ്ങൾ അടക്കം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് തോമസ് ഐസക് ഫേസ്ബുക്കിൽ എഴുതുന്ന ലേഖന പരമ്പരയുടെ 291ാം ലക്കത്തിലാണ് കുഞ്ഞാലിക്കുട്ടിയെ പ്രകീർത്തിച്ചത്. മുസ് ലിം ലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോട് നല്ലരീതിയിൽ സഹകരിച്ചിരുന്നുവെന്നും ഇതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നയമാണെന്നും തോമസ് ഐസക് പറയുന്നു.
നിയമസഭയിൽ ആയാലും പുറത്തായാലും തത്സമയ പ്രസംഗമാണു കുഞ്ഞാലിക്കുട്ടിയുടെ ശൈലി. നിയസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയിൽ ഉണ്ടാവില്ല. പക്ഷേ, കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."