ലോകത്തെ ഏറ്റവും മൂല്യമുള്ള കുതിരപ്പന്തയം 'സഊദി കപ്പ്'; 20 മില്യൺ ഡോളർ മൂല്യമുള്ള സമ്മാനം കൈമാറി, മത്സര വീഡിയോ
റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള കുതിരപ്പന്തയ മത്സര വിജയിക്ക് 20 മില്യൺ ഡോളർ സമ്മാനത്തുക കൈമാറി. സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് റേസ്‌ട്രാക്കിൽ ശനിയാഴ്ച നടന്ന ലോകത്തിലെ ഏറ്റവും മൂല്യവത്തായ റേസ് മീറ്റിംഗിലെ മൽസരത്തിലെ വിജയിക്ക് സഊദി കപ്പ് സമ്മാനിച്ചത്.
സഊദി ഉടമസ്ഥതയിലുള്ള മിശിരിഫ് ആണ് 20 മില്യൺ ഡോളർ മൂല്യമുള്ള സഊദി കപ്പ് നേടിയത്. സഊദി രാജകുടുംബാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വിജയിയായ മിശിരിഫ് കുതിര. അമേരിക്കൻ കുതിരയായ ചാർലാറ്റനെ തോൽപ്പിച്ചാണ് മിശിരിഫ് ഈ നേട്ടം കൈവരിച്ചത്.
ഫൈസൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കുതിരയുടെ പരിശീലകൻ ജോൺ ഗോസ്ഡൻ ആണ്. ഒമ്പത് ഫർലോംഗുകളിലായി ഓട്ടം നടത്തിയാണ് ഈ മികച്ച വിജയം നേടിയത്. എതിരാളികളായ ചാർലട്ടൻ, നിക്സ് ഗോ എന്നിവർ ആദ്യഘട്ടത്തിൽ തന്നെ പരാജയം രുചിച്ചിരുന്നു. കുതിര ഉടമ അബ്ദുറഹ്‌മാൻ ബിൻ അബ്ദുള്ളാഹ് അൽ ഫൈസൽ രാജകുമാരൻ, കുതിരയുടെ കടിഞ്ഞാൺ പിടിച്ച ജോകി ഡേവിഡ് ഇഗാൻ, പരിശീലകൻ താഡി ഗോഡ്സൻ എന്നിവർക്കാണ് കിരീടവകാശി ട്രോഫികൾ സമ്മാനിച്ചത്.
മത്സര വീഡിയോ
[video width="480" height="270" mp4="https://suprabhaatham.com/wp-content/uploads/2021/02/2021_02_21_07_49_39_D5DBRBnNqplStZkS.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."