HOME
DETAILS

നാളെ മുതൽ പിസിആർ ടെസ്റ്റ് ഉൾപ്പെടെ പുതിയ മാനദണ്ഡങ്ങൾ; പ്രവാസികളുടെ നാട് കാണാനുള്ള യാത്രക്ക് ചിലവേറും

  
backup
February 21 2021 | 13:02 PM

special-rules-will-be-implemented-to-india

     റിയാദ്: ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദേശങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ നാളെ അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്രാ ചിലവ് വർധിക്കും. നിലവിലെ അവസ്ഥയിൽ ദുരിതത്തിൽ കഴിയുന്ന പ്രവാസികൾക്ക് സർക്കാർ തീരുമാനം കൂടുതൽ തിരിച്ചടിയാണ്. പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലും ആരും ഇല്ലെന്ന സ്ഥിതിയാണിപ്പോൾ. ഇന്ത്യയിലേക്കുള്ള യാത്രക്കായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്ന് ലഭിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പുതിയ നിർദേശങ്ങൾ നൽകിയത്.

    സഊദി പ്രവാസികൾക്കാണ് കൂടുതൽ ദുരിതവും പണചിലവും ഉണ്ടാകുക. നിലവിൽ സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാനുള്ള ശ്രമം പോലും നടത്താത്ത കേന്ദ്ര സർക്കാർ തിരിച്ചിറങ്ങുന്ന പ്രവാസികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ 72 മണിക്കൂർ ഉള്ളിൽ എടുത്ത പി സി ആർ ടെസ്റ്റ് വേണമെന്നതാണ് ഇതിൽ പ്രധാനം. മാത്രമല്ല, നാട്ടിൽ ഇറങ്ങിയ ശേഷം സ്വന്തം ചിലവിൽ മോളിക്യുലാർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. സഊദിയിൽ നിലവിൽ 200-300 റിയാൽ ആണ് പി സി ആർ ടെസ്റ്റിന് നൽകേണ്ടത്. അഥവാ ആറായിരം രൂപ ഇതിന് വേണ്ടി കണ്ടെത്തണം. പലപ്പോഴായി മാത്രമുണ്ടാകുന്ന വിമാന സർവ്വീസിന് ഈടാക്കുന്ന ഉയർന്ന നിരക്ക് തിരിച്ചടിയായി തുടരുന്നതിനിടെയാണ് വീണ്ടും കൂനിന്മേൽ കുരു എന്ന തോതിൽ സർക്കാരിന്റെ നിർദേശങ്ങൾ.

    എല്ലാ യാത്രക്കാരും ഷെഡ്യൂൾ ചെയ്ത യാത്രക്ക് മുമ്പായി ഓൺലൈൻ എയർ സുവിധ പോർട്ടലിൽ ഇ-സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്കിലാണ് ഇത് സമർപ്പിക്കേണ്ടത്. പോർട്ടലിൽ നെഗറ്റീവ് കൊവിഡ് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം, കൂടാതെ ചെക്ക്-ഇൻ സമയത്ത് അത് ഹാജരാക്കുകയും വേണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്. സ്വയം പ്രഖ്യാപന ഇ-ഫോം സമർപ്പിച്ച് എയർ സുവിധ പോർട്ടലിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിനുശേഷം മാത്രമേ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കൂ.

    നാട്ടിലെത്തുന്ന എല്ലാ യാത്രക്കാരെയും ഇന്ത്യൻ വിമാനത്താവളങ്ങളിൽ (പോർട്ട് ഓഫ് എൻട്രി) എത്തുമ്പോൾ നിർബന്ധമായും സ്വയം പണമടച്ചുള്ള സ്ഥിരീകരണ തന്മാത്രാ പരിശോധനയ്ക്ക് വിധേയമാക്കും. നിശ്ചിത സ്ഥലത്ത് തന്മാത്രാ പരിശോധനയ്ക്ക് സാമ്പിൾ നൽകിയ ശേഷമേ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കൂ. സഊദി അറേബ്യയിൽ നിന്ന് എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് കണക്ഷൻ വിമാനത്തിൽ മാറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ നിശ്ചിത സ്ഥലത്ത് സാമ്പിൾ നൽകിയാണ് കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് പോകേണ്ടത് തുടങ്ങിയുള്ള നിർദേശങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്.

    നാട്ടിൽ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ യോഗങ്ങളും മറ്റു പരിപാടികളും കേമമായി നടക്കുന്നതിനിടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കുടുംബത്തോടൊപ്പം കഴിയാനായി എത്തുന്ന പ്രവാസികളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത്. നാട്ടിലെ പല പരിപാടികളും കണ്ടാൽ വൈറസ് പ്രശ്നം അവിടെ ഇല്ലെന്ന അവസ്ഥയിലാണ്. പക്ഷെ, പ്രവാസികൾ എത്തുമ്പോൾ മാത്രം വൈറസ് ഇങ്ങനെ വ്യാപിക്കുമെന്നതിന്റെ മനഃശാസ്ത്രം എന്തായിരിക്കുമെന്നാണ് പ്രവാസികൾ പരസ്പരം ചോദിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും പ്രവാസികൾക്ക് വേണ്ടി ഈ വിഷയത്തിൽ ശബദമുയർത്താത്തതും പ്രവാസികൾക്ക് ഏറെ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago