പി.ജെ.ജോസഫിന് വീണ്ടും തിടിച്ചടി; രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് തന്നെ
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിനു നല്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ശരിവെച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ തള്ളി കമ്മിഷന് ഉത്തരവ് ശരിവെച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ച തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ജോസഫ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്.
'രണ്ടില' ചിഹ്നം മരവിപ്പിച്ചതിനെ തുടര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും പി.ജെ ജോസഫ് വിഭാഗത്തിന് 'ചെണ്ട'യുമാണ് ചിഹ്നമായി അനുവദിച്ചിരുന്നത്. അതിനു ശേഷമാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ 'രണ്ടില' ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനും അവര്‍ക്ക് അനുവദിച്ചിരുന്ന ടേബിള്‍ ഫാന്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും അനുവദിച്ച് കമ്മിഷന് ഉത്തരവിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."