'ഉമ്മാ എഴുന്നേല്‍ക്ക്...' അബോധാവസ്ഥയിലായ മാതാവിനെ തൊട്ടുവിളിച്ച്, ആര്‍ത്തുകരഞ്ഞ് ചോരയില്‍ കുളിച്ച് മക്കള്‍; കണ്ണും കരളും നനച്ച് കാബൂള്‍ സ്‌ഫോടനത്തിന്റെ രംഗം
കാബൂള്‍: ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന ഉമ്മ. ഉമ്മയെ തൊട്ടു വിളിച്ച് ഭീതിയോടെ ആര്‍ത്തു കരയുന്ന രണ്ടു കുഞ്ഞുമക്കള്‍. സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥകളായ കാബൂളില്‍ നിന്നുള്ളതാണ് രംഗം.
കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന്റെ ബാക്കി പത്രം. അബോധാവസ്ഥയില്‍ കിടക്കുന്ന മാതാവിന്റെ അരികില്‍ നിന്ന് കരയുന്ന കുട്ടികളിലൊരാള്‍ ചോരയില്‍ കുളിച്ച നിലയിലാണ്. വീഡീയോ എടുക്കുന്നയാള്‍ കുഞ്ഞുങ്ങളെ ആശ്വസിക്കുന്നതും കേള്‍ക്കാം.
A mother wounded in today’s blast in Kabul, her children are crying and shouting : get up mother, get up mother ?????? pic.twitter.com/yvboTbYpCp
— Fazal Afghan ?? (@fhzadran) February 21, 2021
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദരി ഭാഷയില്‍ ഉമ്മ എഴുന്നേല്‍ക്കൂ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകമാണ് ട്രെന്‍ഡിങ് ആയത്.
The children/sons crying & saying:
— محمد نفيس (@nafees_muzahid) February 22, 2021
Mother!
Mother!
Please stand up!
She was injured in blast, a child was injured also.
too sadness
Kabul ??? pic.twitter.com/6zEnGpTwBp
കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."