HOME
DETAILS
MAL
സംസ്ഥാനങ്ങള്‍ക്ക് അവരുടെ സുരക്ഷ നോക്കണം; അതിര്‍ത്തി അടച്ച കര്‍ണാടകയെ ന്യായീകരിച്ച് സുരേന്ദ്രന്‍
backup
February 22 2021 | 06:02 AM
തിരുവനന്തപുരം: കേരള അതിര്‍ത്തി അടച്ച കര്‍ണാടകയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്നാണ് വിശദീകണം.
രാജ്യത്തുളള കൊവിഡ് കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നാണ്. അതില്‍ കൂടുതല്‍ കേരളത്തിലാണ്. കേരളം നമ്പര്‍ 1 ആണ്, കൊവിഡിനെ പിടിച്ചുകെട്ടി എന്നാണല്ലോ പറയുന്നത്. 24 കോടി ജനങ്ങളുളള ഉത്തര്‍പ്രദേശില്‍ 2000 കേസുകള്‍ പോലുമില്ല. എന്നാല്‍ മൂന്നുകോടി ജനങ്ങളുളള കേരളത്തില്‍ പതിനായിരക്കണക്കിന് കേസുകള്‍ വരുന്നു. പോസിറ്റിവിറ്റി നിരക്ക് ഒരുഘട്ടത്തില്‍ 12.50 ശതമാനമായി. കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."