'ഡി.എം.കെ ഹിന്ദു വിരുദ്ധം, തറപറ്റിക്കണം'- തമിഴ്‌നാട്ടിലും വര്‍ഗീയ കാര്‍ഡിറക്കി ബി.ജെ.പി
ചെന്നൈ: തമിഴ്‌നാട്ടില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കാന്‍ ബി.ജെ.പി. പ്രചാരണ പരിപാടികളില്‍ വിദ്വേഷപ്രസംഗം നടത്തുകയെന്ന അടവു തന്നെയാണ് ഇത്തവണയും പുറത്തെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്.
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ ഹിന്ദു വിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി പ്രഖ്യാപിച്ചു. സേലത്ത് പ്രചാരണ പരിപാടിയിലാണ് തേജസ്വിയുടെ പരാമര്‍ശം.
എല്ലാ തമിഴരും അഭിമാന ഹിന്ദുക്കളാണ്. പുണ്യഭൂമിയായ തമിഴ്‌നാടിലാണ് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ളത്. തമിഴ്‌നാടിന്റെ ഓരോ മണ്ണും പരിശുദ്ധമാണ്. എന്നാല്‍ ഡി.എം.കെ തികഞ്ഞ ഹിന്ദുവിരുദ്ധമാണ്. അവരെ തറപറ്റിക്കണം.
ഏല്ലാ പ്രാദേശിക ഭാഷകളെയും ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നു. തമിഴ് നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കേണ്ടതുണ്ട്. കന്നട നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കണം. തമിഴിന്റെയും തമിഴ്‌നാടിന്റെയും ആത്മാവ് പ്രതിനിധാനം ചെയ്യുന്ന ഏക പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും തേജസ്വി പറഞ്ഞു.
ഡി.എം.കെക്ക് അവരുടെ കുടുംബമാണ് പാര്‍ട്ടി. എന്നാല്‍ ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം. അധികാരത്തിലിരിക്കുമ്പോള്‍ ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന !ഡി.എം.കെ, അധികാരത്തിന് പുറത്തായാല്‍ ഹിന്ദു വോട്ടിനായി നടക്കുമെന്നും ഇനിയും അതിന് അനുവദിക്കരുതെന്നും തേജസ്വി പറഞ്ഞു.
Addressed Tamil Nadu's energetic youth in Salem at @BJYMinTN conference in Raksha Mantri Sri @rajnathsingh's presence
— Tejasvi Surya (@Tejasvi_Surya) February 21, 2021
TN believes in PM Sri @narendramodi's devpt vision. They'll bless BJP-AIADMK with majority in TN
திமுக-வுக்கு குடும்பமே கட்சி பாஜக -வுக்கு கட்சி தான் குடும்பம் pic.twitter.com/parTQ3misj
തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഡി.എം.കെയ്‌ക്കെതിരെ ആരോപണങ്ങളുമായി തേജസ്വി എത്തിയിരിക്കുന്നത്. നേരത്തെയും യുവ മോര്‍ച്ച നേതാവിന്റെ പ്രസംഗങ്ങള്‍ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."