HOME
DETAILS

ശീതയുദ്ധത്തിന്റെ അവശേഷിപ്പുകൾ

  
backup
February 23 2022 | 21:02 PM

todays-article-24-02-2022

 


കിഴക്കൻ യുക്രെയ്‌നിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു, അവിടേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനവും പ്രസിഡൻ്റ് പുടിൻ പ്രഖ്യാപിക്കുന്നു. തുടർന്ന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും റഷ്യക്കെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു. ഒരു യുദ്ധത്തിന് സാധ്യതയുണ്ടോ? കഴിഞ്ഞ രണ്ട് ദിവസമായി ലോകം ഉറ്റുനോക്കുന്ന മേഖലയായി മാറിയിരിക്കുന്നു ഇന്ന് ഈ പഴയ സോവിയറ്റ് യൂനിയൻ പ്രദേശം.


രണ്ടാം ലോക മഹായുദ്ധാനന്തരം ലോകം ഏറെക്കുറെ രണ്ട് ശാക്തിക ചേരികളായി തിരിയുന്നു. അമേരിക്ക നേതൃത്വം നൽകുന്ന പാശ്ചാത്യ ചേരിയും സോവിയറ്റ് യൂനിയന്റെ കമ്മ്യൂണിസ്റ്റ് ചേരിയും. ശീതയുദ്ധത്തിന്റെ പ്രത്യേകത ഈ രണ്ട് രാജ്യങ്ങൾ തമ്മിൽ നേരിട്ടുള്ള വലിയ യുദ്ധം ഉണ്ടായില്ല എന്നുള്ളതായിരുന്നു. അവർ ആയുധ സംഭരണത്തിലും സ്വാധീന മേഖലകൾക്കായും മത്സരിച്ചു. ഈ ഏറ്റുമുട്ടലുകളുടെ അരങ്ങുകൾ മറ്റുരാജ്യങ്ങളിലായിരുന്നു. കൊറിയ, അൾജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ അങ്ങനെ ആ പട്ടിക ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. അവിടെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നതും ആ പ്രദേശങ്ങളിലെ ജനതയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂനിയൻ തകർന്നു വീഴുന്നു. ഉത്സവം കഴിഞ്ഞാലും പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ അനൂകൂല സാഹചര്യങ്ങളിൽ പുകഞ്ഞ് കൊണ്ടിരിക്കും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന യുക്രെയ്ൻ - റഷ്യ പ്രശ്‌നം. ഒരു ഭാഗത്ത് പുടിന്റെ റഷ്യയാണെങ്കിൽ മറുചേരിയിൽ യുക്രെയ്‌നിന് പുറകിൽ അമേരിക്ക നേതൃത്വം നൽകുന്ന പഴയ നാറ്റോ സഖ്യം.


1991ലെ സോവിയറ്റ് യൂനിയന്റെ തകർച്ചയോടു കൂടിയാണ് യൂക്രെയ്ൻ സ്വതന്ത്ര രാഷ്ട്രമാകുന്നത്. കിഴക്കൻ യൂറോപ്പിലെ പല രാജ്യങ്ങളും അമേരിക്കൻ ചേരിയിലുള്ള നാറ്റോ സഖ്യത്തിൽ അംഗങ്ങളാകുന്നു. യുക്രെയ്‌നിന് അംഗത്വം നൽകാനായി നാറ്റോ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴെല്ലാം റഷ്യയുടെ എതിർപ്പിനാൽ അത് നടന്നില്ല. റഷ്യയുടെ നിലപാട് സാംസ്‌കാരികമായും ഭാഷാപരമായും മറ്റും റഷ്യയുടെ ഭാഗമാണ് ഈ പ്രദേശം എന്നുള്ളതും തങ്ങളുടെ അതിർത്തിയിൽ നാറ്റോ സൈനികർ എത്തും എന്നുള്ള ആശങ്കയുടെ അടിസ്ഥാനത്തിലുമായിരുന്നു. 2013ൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആരംഭിച്ച 'യൂറോമെയ്ഡൻ' എന്നറിയപ്പെട്ട പ്രതിഷേധങ്ങളുടെ ഫലമായി റഷ്യൻ അനൂകൂല വിക്ടർ യാൻകോവിച്ചിന്റെ ഭരണകൂടത്തിന് 2014ൽ അധികാരം നഷ്ടപ്പെടുന്നു. അഴിമതിക്കെതിരായിരുന്നു കലാപമെന്നിരുന്നാലും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പങ്കാളിത്തം ഒഴിവാക്കാവുന്നതല്ല. തുടർന്ന് പ്രസിഡന്റും അനുയായികളും റഷ്യയിലേക്ക് രക്ഷപ്പെടുന്നു. നിലവിലുള്ള ഭരണകൂടത്തെ അംഗീകരിക്കുന്നില്ല എന്നുള്ളതാണ് റഷ്യയുടെ നിലപാട്.


ഇതിനെ തുടർന്നാണ് 2014ൽ റഷ്യ യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രീമിയ ഉപദ്വീപ് കീഴ്‌പ്പെടുത്തുന്നു.റഷ്യയെ സംബന്ധിച്ച് ഈ സ്ഥലം ഭൂമശാസ്ത്രപരമായി വലിയ പ്രാധാന്യമുള്ള ഒന്നാണ്. കരിങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കുള്ള റഷ്യയുടെ പ്രവേശന കവാടമാണിത്. ജനങ്ങൾക്കിടയിൽ റഷ്യ നടത്തിയ റഫറണ്ടത്തിൽ 80 ശതമാനം ജനങ്ങളും ഇതിനെ അനൂകൂലിച്ചു എന്ന് റഷ്യ അവകാശപ്പെടുന്നു. പുടിന്റെ അഭിപ്രായത്തിൽ സ്വയം നിർണയാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യൻ നടപടിയെന്നെങ്കിലും അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും മറ്റു രാഷ്ട്രങ്ങളും ഇതിനെ ശക്തമായി എതിർത്തു വരുന്നു.


ഡോൺ ബാസ് മേഖലയാണ് ഇപ്പോൾ തർക്കത്തിന് നിദാനമായ പ്രദേശം. ഇവിടത്തെ റഷ്യൻ അനൂകൂലികളായ വിമതരും യൂക്രെയ്ൻ ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. റഷ്യൻ ഭരണകൂടം കൈയും മെയ്യും മറന്ന് ഈ വിമതരെ സഹായിച്ചു പോരുന്നു. ഇതിനെതിരേ യുക്രെയ്ൻ ഭരണകൂടത്തിന്റെ തിരിച്ചടികൾ തുടർ സംഘർഷങ്ങളിലേക്ക് ഈ മേഖലയെ നയിക്കുന്നു. ഇവിടത്തെ വിമതരുടെ ഡൊണറ്റ്‌സ്‌ക്ക്, ലുഹാൻക്ക് എന്നീ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതും അവിടേക്ക് സമാധാനപാലനത്തിനായി സൈന്യത്തെ അയക്കുമെന്ന പുടിന്റെ പ്രഖ്യാപനവുമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.


റഷ്യയുടെ തിരിച്ചുവരവ്


തൊണ്ണൂറുകളുടെ തുടക്കത്തിൽ സംഭവിച്ച് സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം രൂപം കൊണ്ട റഷ്യ അതിന്റെ ആദ്യ ദശകങ്ങളിൽ നിരവധി പ്രശ്‌നങ്ങൾക്ക് നടുവിലായിരുന്നു. പഴയപ്രതാപം വിട്ട് നിരവധി വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടി വന്നു റഷ്യൻ ഭരണകൂടങ്ങൾ. വാസ്തവത്തിൽ ശീതയുദ്ധസമയത്ത് സോവിയറ്റ് ചേരിയെ എതിർക്കാനായി ഉണ്ടാക്കിയതാണ് നാറ്റോ സഖ്യമെങ്കിലും അത് മാർസോ സഖ്യത്തിന്റെ പതനത്തിനു ശേഷവും പ്രവർത്തനം തുടർന്നു. പല പൂർവ സോവിയറ്റ് രാഷ്ട്രങ്ങളും നാറ്റോ സഖ്യത്തിൻെ ഭാഗമായി. റഷ്യയുമായി വളരെ അടുത്ത് കിടക്കുന്ന എസ്‌റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നാറ്റോ സൈനിക അഭ്യാസങ്ങൾ തുടർന്നുവന്നു. ഈ അവസരത്തിലാണ് റഷ്യ അതിന്റെ മേഖലയിലെ നയങ്ങൾ കണിശമാക്കുന്നത്. 1991ൽ ലഭിച്ച ഇനി നാറ്റോയിൽ പുതിയ രാഷ്ട്രങ്ങളെ ചേർക്കുകയില്ല എന്ന വാക്കാലുള്ള കരാറിന് നിയമസാധുതയാണ് റഷ്യ ആവശ്യപ്പെടുന്ന ഒരു കാര്യം.


അമേരിക്കയുടെ ദൗർബല്യങ്ങൾ


വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സൻ പറഞ്ഞത് കമ്യൂണിസ്റ്റുകൾ ശീതയുദ്ധത്തിൽ പരാജയപ്പെട്ടു പക്ഷേ പാശ്ചാത്യ ശക്തികൾ ഇനിയും വിജയം പൂർത്തീകരിച്ചിട്ടില്ല എന്നാണ്. അത്തരത്തിലാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രവർത്തനമെന്ന് നമുക്ക് ലോകത്തിന്റെ പല ഭാഗത്തുള്ള പ്രവർത്തനങ്ങളിലും ദർശിക്കാവുന്നതാണ്. എന്നാൽ അമേരിക്കക്ക് അടുത്തിടെയുണ്ടായ തിരിച്ചടികൾ ശ്രദ്ധേയമാണ്. ഇരുപതു വർഷങ്ങൾ നീണ്ട അധിനിവേശത്തിനൊടുവിൽ യാതൊരു വിജയവും ആഘോഷിക്കാനില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറേണ്ടി വരുന്നു. സിറിയയും ഇറാഖും അനുദിനം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കയുടെ ശ്രദ്ധ ചൈനയിലേക്കും തെക്കൻ പസഫിക് മേഖലയിലേക്കും മാറുന്നു. ഡൊണാൾഡ് ട്രംപിന് പകരം വന്ന ബൈഡന്റെ വിദേശ നയങ്ങൾക്കനുസരിച്ച് അമേരിക്ക സേനയെ റഷ്യക്കെതിരേ അയക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല. ഇതെല്ലാം റഷ്യയുടെ കടുത്ത നടപടികളെ സ്വാധീനിച്ചിരിക്കണം.
ചൈനയുടെ നിലപാടും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. റഷ്യയുടെ മേഖലയിലെ സൈനിക നീക്കങ്ങളെ ചൈന എതിർക്കുന്നില്ല. സമാധാനം സ്ഥാപിക്കണം, റഷ്യയുടെ ആശങ്കൾ പരിഹരിക്കണം തുടങ്ങിയ ഒഴുക്കൻ നിലപാടുകളാണ് ചൈന ഐക്യരാഷ്ട്ര സംഘടനയിലും മറ്റും പിന്തുടരുന്നത്. ചൈനയെ സംബന്ധിച്ച് അമേരിക്കയുടെ ശ്രദ്ധ റഷ്യയിലേക്കും തിരിയും എന്നത് സ്വാഗതാർഹമാണ്. റഷ്യയും ചൈനയും പല വിഷയങ്ങളിലും അടുത്തു വരുന്നു എന്നതും ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് റഷ്യ പ്രധാന ആയുധ പങ്കാളിയാണെങ്കിൽ അമേരിക്ക പുതിയ കാലത്ത് ഏറ്റവും അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ നയതന്ത്രജ്ഞരുടെ വാക്കുകൾ കൊണ്ടുള്ള ഞാണിൻമേൽകളികൾക്കപ്പുറം വ്യക്തമായ ഒരു നിലപാട് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ യൂദ്ധസമാന സാഹചര്യത്തിൽ ഉയരാൻ പോകുന്ന എണ്ണ, ഗ്യാസ് വില ഇന്ത്യയെ ആശങ്കയിലാക്കുന്നു.


രണ്ടാം ലോക മഹായുദ്ധാനന്തരം നിരവധി അവസരങ്ങളിൽ അമേരിക്കൻ ചേരിയും സോവിയറ്റ് ചേരിയും യുദ്ധസമാന സാഹചര്യത്തിൽ വന്നതാണ്. അന്ന് സംഭവിക്കാത്ത യുദ്ധം ഇന്നുണ്ടാകുമോ എന്നതാണ് ഇന്നിന്റെ മുൻപിലുള്ള ചോദ്യം. ഈ അവസരത്തിൽ ഒരു നേരിട്ടുള്ള യുദ്ധത്തിന്റെ സാധ്യതകൾ വളരെ കുറവാണ് വിലയിരുത്താനാകുന്നത്. കാരണം അത്രമേൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇന്നത്തെ ലോകക്രമം. യൂറോപ്യൻ യൂനിയന്റെ 40 ശതമാനം ഊർജാവശ്യത്തിനുള്ള ഗ്യാസും എണ്ണയും റഷ്യയെ ആശ്രയിച്ചാണ്. ഇതിന് ഒരു തടസം സംഭവിക്കുകയാണെങ്കിൽ ഇരു കക്ഷികൾക്കും വലിയ വില കൊടുക്കേണ്ടിവരും. ഇതിന് മുൻപ് 294ൽ റഷ്യ യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രീമിയ ഉപദ്വീപ് കൈവശപ്പെടുത്തിയപ്പോഴും സമാന കോലാഹലങ്ങൾ ഉണ്ടായെങ്കിലും അതിൽ കൂടുതലൊന്നും മേഖലയിൽ സംഭവിച്ചിട്ടില്ല. തീർച്ചയായും യുദ്ധസമാന സാഹചര്യം മേഖലയിൽ നിലനിൽക്കുക തന്നെ ചെയ്യും. റഷ്യ വിമതർക്ക് കൂടുതൽ പടക്കോപ്പുകൾ നൽകുകയും യുക്രെയ്‌നിനെ നാറ്റോ ആയുധവൽക്കരിക്കുകയും ചെയ്യുന്നത് തുടരും. നിലവിലുള്ള നീക്കങ്ങൾ റഷ്യക്ക് അതിന്റെ മേഖലയിലുള്ള പ്രാധാന്യം നാറ്റോ ചേരിയെ ഓർമിക്കാൻ കഴിഞ്ഞു എന്നത് ഇതുവരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചാൽ വ്യക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago