പള്ളിവാസനിലെ രേഷ്മയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി: പള്ളിവാസനില് പതിനേഴുകാരി രേഷ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പള്ളിവാസല്‍ പവര്‍ഹൗസിനു സമീപമാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അന്നുമുതല്‍ അരുണിന്റെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാന്‍ കാരണമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. തന്നെ അവള് വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."