'സഖ്യകക്ഷി അല്ല': ഉക്രൈനെ സൈനികമായി സഹായിക്കാനാകില്ലെന്ന് നാറ്റോ
കീവ്: ഉക്രൈനിലേക്ക് സൈനികരെ അയക്കാനാകില്ലെന്ന് നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാല്‍ ഉക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു. അതേസമയം സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തെ സംബന്ധിച്ച് പുറത്തുവരുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രൈനിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു.കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രൈമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
#BREAKING NATO activating 'defence plans' for allies as Russia invades non-member Ukraine: Stoltenberg pic.twitter.com/Lzo9jOQpJ5
— AFP News Agency (@AFP) February 24, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."