HOME
DETAILS
MAL
കഴിഞ്ഞ അഞ്ചുവർഷത്തെ മോശം പ്രകടനം; യു.പിയിൽ പരസ്യമായി ഏത്തമിട്ട് മാപ്പുപറഞ്ഞ് ബി.ജെ.പി എം.എൽ.എ
backup
February 25 2022 | 06:02 AM
സോൻഭദ്ര (യു.പി)
ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ചുവർഷം മോശം പ്രകടനം കാഴ്ചവച്ച ബി.ജെ.പി എം.എൽ.എ പൊതുവേദിയിൽ ഏത്തമിട്ട് ക്ഷമാപണം നടത്തി.
കിഴക്കൻ യു.പിയിലെ സോൻഭദ്രയിലെ റോബർട്‌സ്ഗഞ്ച് എം.എൽ.എ ഭൂപേഷ് ചൗബെയാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ബി.ജെ.പി ഭരണത്തിൽ താൻ ചെയ്തുപോയ തെറ്റുകൾ പൊറുത്തുതരണമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഏത്തമിട്ട് മാപ്പുചോദിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
2017ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണ ഇത്തവണയും ഉണ്ടാകണമെന്നാണ് ചൗബേ പറയുന്നത്. മാർച്ച് ഏഴിനാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."