HOME
DETAILS

സഊദിയിൽ റിയൽ എസ്‌റ്റേറ്റ് മേഖല സ്വദേശിവത്കരിക്കുന്നു; 11,200 സഊദികൾക്ക് തൊഴിൽ ലക്ഷ്യം

  
backup
February 24 2021 | 04:02 AM

move-to-saudize-real-estate-sector-with-11200-new-jobs-2021

    റിയാദ്: സഊദിയിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ സ്വദേശിത്കരണ പദ്ധതിയുമായി മന്ത്രാലയം. ഹ്യുമൻ റിസോർസ് ഡവലപ്മെന്റ് ഫണ്ട് (ഹദഫ്) ആണ് റിയൽ എസ്‌റ്റേറ്റ് അതോറിറ്റിയുമായി സഹകരിച്ച് സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ യുവതി യുവാക്കളായ 11,200 ആളുകൾക്ക് പരിശീലനം നൽകി ഈ മേഖലയിൽ തൊഴിൽ നൽകുന്നതിനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതോടെ ഈ മേഖലയിൽ മലയാളികൾ അടക്കം നിരവധി പ്രവാസികൾക്ക് സമീപ ഭാവിയിൽ തൊഴിൽ നഷ്ടമാകും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാനവ മൂലധനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അതോറിറ്റി സഊദി ചേംബേഴ്‌സ് കൗൺസിലുമായി സഹകരിക്കുന്നതിന് മെമ്മോറാണ്ടം ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്.

  റിയൽ എസ്റ്റേറ്റ് മേഖലയിൽ അതോറിറ്റിയുടെ സമഗ്രമായ തന്ത്രം നടപ്പാക്കാനാണ് മെമ്മോറാണ്ടം ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പുരുഷ-വനിതാ തൊഴിലന്വേഷകരെ പരിശീലിപ്പിക്കാനും യോഗ്യത നേടാനുമാണ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് ഹദഫ് വെളിപ്പെടുത്തി. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഇതിൽ ചേരാം. 18 നും 60 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് പദ്ധതിയിൽ അംഗമാകാം. അതേസമയം, പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ വാണിജ്യ രജിസ്ട്രേഷൻ കൈവശമുള്ളവർക്കോ ഇതിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഹദഫ് അറിയിച്ചു. പരിശീലന കോഴ്സുകൾ പാസായവരെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥാപനങ്ങളിൽ നിയമിക്കും.

    അതേസമയം, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രൊഫഷണലായി യോഗ്യത നേടുന്നതിന് പരിശീലനം നൽകുന്നതിനായി ഈ വർഷം റിയൽ എസ്റ്റേറ്റ് ബ്രോക്കറേറേജ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ പരിശീലന പദ്ധതി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സഊദി റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജി: ഖാലിദ് അൽ ഹമ്മദി പറഞ്ഞു. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന ഗുണനിലവാരം കൈവരിക്കുന്നതിലൂടെ തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ പ്രാപ്തരാകുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ നൽകും. സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണയിതര സാമ്പത്തിക മേഖലയാണ് റിയൽ എസ്റ്റേറ്റ് മേഖല എന്നത് ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago