ഡല്‍ഹി വംശഹത്യക്ക് ഒരു വര്‍ഷം ഭീഷണി ആവര്‍ത്തിച്ച് സംഘ്പരിവാര്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ലക്ഷ്യംവച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 24ന് തുടങ്ങി മൂന്നുദിവസം നീണ്ടുനിന്ന കലാപത്തിന് ഒരുവയസ്. വാളുകളും വടികളുമായിട്ടായിരുന്നു അക്രമികള്‍ കലാപം അഴിച്ചുവിട്ടത്.
ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ജാഫറാബാദ്, വെല്‍ക്കം, സീലാംപൂര്‍, ഖജൂരി ഖാസ്, കോക്കല്‍ പുരി, ദയാല്‍പൂര്‍, ന്യൂ ഉസ്മാന്‍പൂര്‍ എന്നിവിടങ്ങളിലാണ് കലാപം ഏറ്റവും രൂക്ഷമായത്. 53 പേരാണ് ആകെ കൊല്ലപ്പെട്ടത്. പലര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തത്ര സാമ്പത്തിക നഷ്ടമുണ്ടായി. ഇരകള്‍ക്ക് ഇതുവരെ 26 കോടി രൂപ നഷ്ടപരിഹാരം കൊടുത്തുവെന്നാണ് തിങ്കളാഴ്ച അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അറിയിച്ചത്.കലാപവുമായി ബന്ധപ്പെട്ട് പൊലിസ് 755 കേസുകളാണ് എടുത്തത്. അതില്‍ 407 കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല. 348 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1569 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൗരത്വ സമരത്തിനെതിരേ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലായിരുന്നു ഡല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്നുവന്നിരുന്ന സമാധാനപരമായ സമരപരിപാടികള്‍. ഡല്‍ഹി- യു.പി അതിര്‍ത്തിയിലെ കാലിന്ദ്കുഞ്ചിനു സമീപം ഉയര്‍ന്ന ഷഹീന്‍ബാഗ് സമരപ്പന്തല്‍ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇതിനിടെയാണ് സമരക്കാരെ ലക്ഷ്യംവച്ച് സംഘ്പരിവാര്‍ ആക്രമണം തുടങ്ങിയത്. കപില്‍മിശ്രയെപ്പോലുള്ള സംഘ്പരിവാര്‍ നേതാക്കള്‍ പ്രകോപനപമരമായി പ്രസംഗിച്ചു. കലാപത്തിന് തുടക്കമിട്ടത് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷനും കണ്ടെത്തി. കലാപത്തിനു തിരികൊളുത്തിയതിന്റെ പേരില്‍ കാര്യമായ നയമനടപടി അദ്ദേഹം നേരിട്ടതുമില്ല. കലാപത്തിന് ഒരുവര്‍ഷം തികയുമ്പോള്‍ യാതൊരു ഖേദവുമില്ലെന്നും അന്ന് എന്താണോ ചെയ്തത് അത് ഇനിയും ആവര്‍ത്തിക്കുമെന്നുമായിരുന്നു കപില്‍ മിശ്രയുടെ പ്രതികരണം.
കലാപത്തിനിടെ മതം നോക്കി കൊലനടത്തിയ സംഭവങ്ങളും ന്യൂനപക്ഷങ്ങളെ വ്യാജകേസുകളില്‍ കുടുക്കിയ സംഭവങ്ങളും ഉണ്ടായി. മുസ്‌ലിം കൗമാരക്കാരനെ മറ്റൊരു മുസ്‌ലിം കൊല്ലുകയോ എന്നു ചോദിച്ച് മധ്യവയസ്‌കന് ജാമ്യം അനുവദിച്ച് കോടതി ചോദിക്കുകവരെയുണ്ടായി.അതിനുമപ്പുറം കുടിയേറ്റത്തൊഴിലാളികളും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള ജോലിക്കാരും നിറഞ്ഞ ബഹുസ്വര ഡല്‍ഹിയില്‍ പൊടുന്നനെ ആളുകള്‍ക്കിടയില്‍ വലിയ തോതില്‍ മതവിഭജനം നടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."