എന്നു ശരിയാവും വണ്ണാത്തി പാലം
പെരിങ്ങത്തൂര്‍: അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച പെരിങ്ങത്തൂര്‍ കടവത്തൂര്‍ റോഡിലെ വണ്ണാത്തി പാലം തകര്‍ച്ചയിലായിട്ട് ഏറെക്കാലമായെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല.
പാലത്തിലെ കൈവരികളെല്ലാം തകര്‍ന്ന നിലയിലാണ്. പെരിങ്ങത്തൂരിലെ തിരുവമ്പാടി മമ്മു ഹാജിയുടെ പരിശ്രമ ഫലമായി കല്ലാട്ടുപുറത്ത് നാണു വിട്ടുനല്‍കിയ സ്ഥലത്ത് പെരിങ്ങളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി അമ്മദ് ഹാജി മുന്‍കൈയെടുത്താണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കരാറുകാരനായ കരിങ്കണാപുറത്ത് ബാലന്, ദേവസി മേസിരി, വണ്ണത്താന്‍വീട്ടില്‍ ആണ്ടി, ചാത്തു ഗുരിക്കള്‍ എന്നിവര്‍ നിര്‍മിച്ച പാലത്തിന് അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു നാട്ടുകാരും പറയുന്നു. പിന്നീട് ഈ റോഡ് പി.ഡബ്ലു.ഡി എറ്റെടുത്ത് വികസിപ്പിച്ചെങ്കിട്ടും അതിനുശേഷം അധികൃതര്‍ പാലം തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിനു നാട്ടുകാര്‍ മന്ത്രി കെ.കെ ശൈലജയ്ക്കു നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."