HOME
DETAILS
MAL
ധനരാജ് വധം: മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വിട്ടു
backup
August 18 2016 | 22:08 PM
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരുവിലെ സി.വി ധനരാജിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്.എസ്.എസ് പ്രവര്‍ത്തകരായ എട്ടിക്കുള്ള മൊട്ടക്കുന്നിലെ ടി.പി. ബിജു (34), കക്കംപാറയിലെ എം.വിപിന്‍ (33) എന്നിവരെയാണ് മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് നല്കിയ കസ്റ്റഡി അപേക്ഷയിലാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ധനരാജ് കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗൂഡാലോചന നടന്നതായി നേരത്തെ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതികളെ കൂടുതലായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനാണ് പ്രതികകള കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."