HOME
DETAILS
MAL
സഊദി കിരീടവകാശിക്ക് ശസ്ത്രക്രിയ
backup
February 25 2021 | 01:02 AM
റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശസ്ത്രക്രിയക്ക് വിധേയനായി. അപ്പൻഡിസൈറ്റിസ് ഭേദമാകുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനായ കിരീടാവകാശി വൈകുന്നേരത്തോടെ തന്നെ ആശുപത്രി വിട്ടു.
ബുധനാഴ്ച രാവിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സഊദി പ്രസ് ഏജൻസി പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം ആശുപ്രത്രയിൽ നിന്നും പുറത്തിറങ്ങുന്ന കിരീടാവകാശിയുടെ ചിത്രവും സോഷ്യൽ മീഡിയകളിൽ പങ്കു വെച്ചു.
വീഡിയോ
[video width="320" height="564" mp4="https://suprabhaatham.com/wp-content/uploads/2021/02/2021_02_25_04_50_43_154wOuYektXCURKw.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."