HOME
DETAILS
MAL
ഗ്യാസ് വില വര്‍ധന: സിലിണ്ടറുകള്‍ക്ക് മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
backup
February 25 2021 | 14:02 PM
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനത്തില്‍ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറുകള്‍ക്ക് മുകളില്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് വക്താക്കളായ സുപ്രിയ ശ്രിന്റെ, വിനീത് പൂനിയ എന്നിവരാണ് വ്യത്യസ്തമായ പ്രതിഷേധ വാര്‍ത്താസമ്മേളനം നടത്തിയത്.
യു.പി.എ ഭരണകാലത്ത് എന്തിനാണ് ബി.ജെ.പിയിലെ വനിതാ നേതാക്കള്‍ സിലിണ്ടറുകളുമായി സമരം നടത്തിയതെന്ന് അവര്‍ ചോദിച്ചു. പാചക വാതക വില വര്‍ധന പിന്‍വലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും നടുവൊടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സുപ്രിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."