ആഴക്കടല്‍ മത്സ്യബന്ധന വിവാദം: കരാര്‍ ഒപ്പിട്ടത് സര്‍ക്കാരിന്റെ അറിവോടെയല്ല; എന്‍.പ്രശാന്തിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇ.എം.സി.സി കമ്പനിയുമായി കരാര്‍ ഒപ്പിട്ട എന്‍.പ്രശാന്ത് ഐ.എ.എസിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രോളറുകള്‍ നിര്‍മിക്കാന്‍ എന്‍.പ്രശാന്ത് എം.ഡിയായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടിയല്ല ഈ കരാറെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇ.എം.സി.സി കമ്പനി പ്രതിനിധികള്‍ തന്നെ വന്നു കണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി അത് ഓര്‍മ്മയില്ലെന്നു പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. നിരവധിയാളുകളാണ് കാണാന്‍ വരുന്നത്. തന്നെ വന്നു കണ്ടു എന്നവര്‍ പറയുന്നു. ഞാന്‍ അത് നിഷേധിക്കുന്നില്ല. എന്തായാവും എന്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാന്‍ പറയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇഎംസിസി വിശ്വാസയോഗ്യമല്ലാത്ത കമ്പനിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു വിവരവും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."