ഉക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് പ്രഖ്യാപിച്ച് ആസ്‌ത്രേലിയ
മെല്‍ബണ്‍: റഷ്യന്‍ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന ഉക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ആസ്‌ത്രേലിയ. നാറ്റോ സഖ്യം വഴിയാകും ആയുധങ്ങള്‍ കൈമാറുക. നേരത്തെ ഫ്രാന്‍സും ജര്‍മനിയും ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീര്‍ഘകാല നയത്തില്‍ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം.
സ്വന്തം ആയുധങ്ങള്‍ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല. സൈനികരെ ഉക്രൈനിലേക്ക് അയക്കില്ലെന്നാണ് ആസ്‌ത്രേലിയയുടെ നിലപാട്.
'ഞാന്‍ ഇപ്പോള്‍ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യു.എസ്, യു.കെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും' ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ആസ്‌ത്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഉക്രൈന് ഉപരിതല മിസൈലുകളും ആന്റിടാങ്ക് ആയുധങ്ങളും നല്‍കുമെന്നാണ് ജര്‍മനി അറിയിച്ചത്. 1,000 ആന്റിടാങ്ക് ആയുധങ്ങളും 500 ഉപരിതല മിസൈലുകളും ഉക്രൈനിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോളണ്ട്, ബള്‍ഡേറിയ, ചെക്ക് റിപ്പബ്ലിക്, ബാള്‍ട്ടിക് രാജ്യമായ എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗ്‌ളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."