HOME
DETAILS

അറം

  
backup
February 27 2022 | 08:02 AM

%e0%b4%85%e0%b4%b1%e0%b4%82-2

വിശ്വനാഥന്‍ വടയം

ദഗ്ധനായ സൈക്കിളഭ്യാസിയായിരുന്നു അനിരുദ്ധന്‍. മരണക്കിണറില്‍ അവന്റെ പ്രകടനം ശ്വാസമടക്കിപ്പിടിച്ചാണ് ജനങ്ങള്‍ കണ്ടുനില്‍ക്കാറ്. ചിലനേരങ്ങളിലെങ്കിലും ആളുകളുടെ ഇടയിലേക്ക് അവന്‍ ബൈക്കുമായി പറന്ന് കയറുമോ എന്ന് വരെ കാണികള്‍ സംശയിച്ചുപോകാറുണ്ട്. അപ്പോള്‍ അവര്‍ ഉച്ചത്തില്‍ ആര്‍ക്കുകയും കാറ്റേറ്റ മരങ്ങളായി പലഭാഗങ്ങളിലേക്ക് ചിതറിവീഴുകയും ചെയ്യും. ബന്ധുവെന്ന് പറയാന്‍ അനിരുദ്ധന് അച്ഛന്‍ മാത്രം. ഏത് നേരവും മദ്യത്തിന്റെ ലഹരിയില്‍ വഴിവക്കിലോ പീടികത്തിണ്ണയിലോ ഒരു നനഞ്ഞ തുണിപോലെ അച്ഛന്‍. അനിരുദ്ധന്‍ തീരേ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് അമ്മ ഒരു തീഗോളമായി എരിഞ്ഞടങ്ങിയത്.


അമ്മയുടേത് അപകടമരണമോ അച്ഛന് പറ്റിയ കൈപ്പിഴയോ എന്ന് അനിരുദ്ധന് വ്യക്തമല്ല. അതൊരു അപകടമരണമായിരുന്നുവെന്ന് വിശ്വസിക്കാനാണ് അനിരുദ്ധന്‍ ശീലിച്ചത്. എങ്ങനെ വളര്‍ന്ന് വലുതായി എന്നതിന് അനിരുദ്ധന് കൃത്യമായ ഉത്തരമില്ല. കുറച്ചുകാലം വാര്‍ധക്യം വെള്ളപൂശിയ അച്ഛന്റെ അകന്ന ഒരു ബന്ധുവുണ്ടായിരുന്നു. അവര്‍ പോയതില്‍ പിന്നെ അനിരുദ്ധനും അച്ഛനും മാത്രമായി. എന്തായാലും അച്ഛന്റെ ലാളനയും വാത്സല്യവും അനുഭവിച്ചല്ല അനിരുദ്ധന്‍ വളര്‍ന്നത്.


പത്രവില്‍പ്പനക്കാരനായി, ചുമട്ടുതൊഴിലാളിയായി, വര്‍ക്‌ഷോപ്പിലെ കരിപുരണ്ട മെക്കാനിക്കായി പലവിധ വേഷങ്ങള്‍ ആടിത്തിമിര്‍ക്കുകയായിരുന്നു അനിരുദ്ധന്‍. കരിപുരണ്ട ജീവിതത്തില്‍ നിന്നുള്ള വേഷപ്പകര്‍ച്ചയായിരുന്നു മരണക്കിണറിലെ അഭ്യാസിയിലേക്ക്. കിട്ടുന്ന പണത്തില്‍ നിന്ന് ഒരുവിഹിതം അനിരുദ്ധന്‍ സ്ഥിരമായി അച്ഛനു നല്‍കാറുണ്ട്. മദ്യപിക്കാന്‍ ചിലവഴിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ.ഇരുളും നിശബ്ദതയും തെയ്യാട്ടമാടുന്ന ചില രാത്രികളില്‍ തെരുവോരത്ത് കുഴഞ്ഞുവീണ് മദ്യലഹരിയില്‍ പുലമ്പുന്ന അച്ഛനെ പിടിച്ചെഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കുമ്പോള്‍ വികാരത്തിന്റെ വേലിയേറ്റമൊന്നും അനിരുദ്ധനില്‍ സംഭവിക്കാറില്ല.


ചോര്‍ന്നൊലിച്ച് പൊട്ടിപ്പൊളിഞ്ഞ് വികൃതമായ ഭൂപടങ്ങള്‍ വരച്ച ചുമരുകള്‍ക്കിടയിലെ മുറിയില്‍ക്കിടന്ന് അശാന്തമായ കടലായി ഉറക്കംവരാതെ അച്ഛന്‍ കുറ്റബോധത്തോടെ അമ്മയോട് സംസാരിക്കുകയും അലമുറയിടുകയും ചെയ്യുമ്പോഴും നിസ്സംഗതയുടെ കരിമ്പടത്തിനുള്ളില്‍ അനിരുദ്ധന്‍ കഴിഞ്ഞു.33ാം വയസിലെത്തിയിട്ടും എന്തേ വിവാഹത്തെപ്പറ്റി ചിന്തിക്കാത്തതെന്ന് പലരും ഒരു ക്ഷേമാന്വേഷണം പോലെ ചോദിച്ചു. വിവാഹം വ്യക്തിപരം എന്നതിനപ്പുറം സാമൂഹ്യമായ ഒരാവശ്യം കൂടിയാണല്ലോ. 'മരണക്കിണറില്‍ കറങ്ങിത്തിരിയുന്ന ജീവിതമാണ് എന്റേത്. ഒന്ന് പിഴച്ചാല്‍ ... എന്തിന് മറ്റൊരു ജീവിതം കൂടി. ഇപ്പോള്‍ ബാധ്യതയെന്ന് പറയാന്‍ അച്ഛന്‍ മാത്രം. ഏതെങ്കിലും തെരുവോരത്ത് മദ്യത്തിന്റെ ലഹരിയില്‍ തണുത്ത് ഉറുമ്പരിക്കുവോളം.'ഒരു അപൂര്‍ണ വാക്യം പോലെ അനിരുദ്ധന്‍ പറഞ്ഞുനിര്‍ത്തി. അകാലത്തില്‍ മഴ തിമിര്‍ത്ത് ചെയ്യുകയും മിന്നല്‍ സര്‍പ്പങ്ങളായി പുളയുകയും ചെയ്ത ഒരു സന്ധ്യാനേരത്ത് അനിരുദ്ധന്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റിയ പോലെ... കുതിച്ചുമുന്നേറിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അനിരുദ്ധന്‍. അവന്റെ ശരീരത്തിലേക്ക് ഒരു വേട്ടപ്പട്ടിയുടെ ക്രൗര്യത്തോടെ അലറിക്കൊണ്ട് ബൈക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago