കണ്ണൂരില്‍ സി.പി.എമ്മിന്റെ നാലു സിറ്റിങ് എം.എല്‍.എമാര്‍ മത്സരത്തിനില്ല
കണ്ണൂര്‍: ജില്ലയില്‍ സി.പി.എമ്മിന്റെ നാലു സിറ്റിങ് എം.എല്‍.എമാര്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ല.
പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കാനാണു സി.പി.എം തീരുമാനം. സംഘടനാ നേതൃത്വത്തിലേക്കു മാറുന്ന മന്ത്രി ഇ.പി ജയരാജനു പകരം മട്ടന്നൂരില്‍ മന്ത്രി കെ.കെ ശൈലജ മത്സരിച്ചേക്കുമെന്നാണു സൂചന.പയ്യന്നൂരില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സി. കൃഷ്ണനു കഴിഞ്ഞതവണ നേതൃത്വം സീറ്റ് നല്‍കിയത്. എന്നാല്‍ മൂന്നാമതൊരു അങ്കത്തിന് ഇവിടെ കൃഷ്ണനുണ്ടാവില്ല. പകരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ മധുസൂദനനാകും സ്ഥാനാര്ഥിയെന്നാണു സൂചന. തളിപ്പറമ്പില്‍ ജയിംസ് മാത്യുവിനു പകരം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദനെയാണു പരിഗണിക്കുന്നത്. മയ്യില്‍ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈയും പരിഗണനാ പട്ടികയിലുണ്ട്. കല്യാശേരിയില്‍ ടി.വി രാജേഷും ഇക്കുറി മത്സരിക്കില്ല. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നാണു സൂചന. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം. വിജിനും പരിഗണനയിലുണ്ട്. കൊവിഡാനന്തര ചികിത്സയില്‍ കഴിയുന്ന എം.വി ജയരാജനെ ആരോഗ്യ കാരണത്താല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാനും പകരം കല്യാശേരിയില്‍ മത്സരിപ്പിക്കാനുമാണു കൂടുതല്‍ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."