പഞ്ചായത്ത് വീണ്ടെടുത്ത കൈയേറ്റ ഭൂമിയില്‍ നാട്ടുകാരുടെ ജൈവ പച്ചക്കറി കൃഷി
നെടുമ്പാശ്ശേരി: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ച പുറമ്പോക്ക് ഭൂമിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജൈവ കൃഷി ആരംഭിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ അഞ്ച്,ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പുതുവാശ്ശേരി വാത്തോട് ഭൂമിയിലാണ് കര്‍ഷക ദിനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷിന്റെ സാന്നിധ്യത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.
പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തികള്‍ കൈയടക്കി വച്ചിരുന്ന 40 സെന്റോളം വരുന്ന ഭൂമി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് താലൂക്ക് സര്‍വെയറെ ഉപയോഗപ്പെടുത്തി അളന്നുതിരിച്ച് പഞ്ചായത്തിന്റെ അധീനതയിലാക്കിയത്. എന്നാല്‍ വീണ്ടും ചില സ്വകാര്യ വ്യക്തികള്‍ വാത്തോട് തെക്ക് ഭാഗത്ത് അനധികൃതമായി മതില്‍കെട്ടി കൈയേറ്റത്തിന് ശ്രമിക്കുകയുണ്ടായി.
ഇതിനെതിരെ നാട്ടുകാരില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കര്‍ഷക ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുകയും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തത്.
പ്രസിഡന്റ് പി.ആര്‍.രാജേഷ് വിത്ത് വിതറി ഉല്‍ഘാടനം ചെയ്തു.എം,വി,സുന്ദരന്‍,ഇ.ഡി.ഉണ്ണികൃഷ്ണന്‍,ഖാദര്‍ എളമന,ഷാജി മല്ലിശ്ശേരി,ടി.ബി.രവി,പി.എ.മനോജ്,പി.എ.ഷിഹാബ്,ഷാജഹാന്‍ എളമന,കുട്ടന്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."