കോവിഡ് കേസുകള്‍ കുറയുന്നു,ആര്. ടി. പി. സി. ആര്. നിര്ബബന്ധമില്ല കൂടുതല്‍ ഇളവുമായി ഒമാന്‍
മസ്കത്ത് :ഒമാനില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇളവുകള്സുപ്രീം കമ്മറ്റി പ്രഖ്യാപിച്ചതായി ഒമാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു.
രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് പിസി ആര് പരിശോധനാ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കും. പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല.
എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഓപ്ഷണല്‍ ഔട്ട്ഡോറുകളിലും ഫെയ്സ് മാസ്കുകള്‍ നിര്‍ബന്ധമാണ്.തീരുമാനങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഹോട്ടലുകള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.കൂടാതെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 100 ശതമാനം ശേഷിയില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ക്ലാസുകള്‍ കോവിഡ് മുന്‍കരുതല്‍ നടപടികളോടും കൂടി മാര്‍ച്ച് 6 മുതല്‍ ആരംഭിക്കാം. ഹാളുകള്‍, ടെന്റുകള്‍, അന്തര്‍ദേശീയ, പ്രാദേശിക കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, മറ്റ് ബഹുജന പരിപാടികള്‍ എന്നിവ 70 ശതമാനം ശേഷിയോടെ നടത്താമെന്ന് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."