തമിഴ് പഠിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി, അണികളോട് തമിഴില്‍ സംസാരിക്കാത്തതില്‍ ദുഃഖമെന്ന് അമിത് ഷാ: ഭാഷാ ചീട്ടിറക്കി ബി.ജെ.പി
ചെന്നൈ: ലോകത്തെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് അറിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്കിബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം വില്ലുപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ അണികളോട് തമിഴ് ഭാഷ സംസാരിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്രമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു.
'ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,' നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പറഞ്ഞു.
രാജ്യത്തെ പഴക്കമേറിയ, മധുരമേറിയ തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു'അമിത് ഷാ പറഞ്ഞു.നേരത്തെ തമിഴ്നാട്ടിലെ റെയില്‍വെ സ്റ്റേഷനുകളിലെ എല്ലാ അനൗണ്‍സ്മെന്റുകളും ഇംഗ്ലീഷിലായിരുന്നു. ഇപ്പോള്‍ അവ തമിഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭാഷയെ പുകഴ്ത്തിയാണ് ബി.ജെ.പി തമിഴ്നാട്ടില്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."