2,000 രൂപ കൈക്കൂലി വാങ്ങി; 60,000 രൂപയുടെ ബോണ്ടിൽ ജാമ്യം
കൊച്ചി
2000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർക്ക് 60,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലപ്പുഴ മുനിസിപ്പൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ തിരുവല്ല സ്വദേശി കെ.കെ ജയരാജിനാണ് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീടിന്റെ ഓണർഷിപ്പ് മാറ്റുന്നതിനായി ആലപ്പുഴ സ്വദേശിയോട് 2000 രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതിന് തുക വാങ്ങുന്നതിനിടെ വിജിലൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.റിമാൻഡ് ചെയ്ത പ്രതിക്ക് കോട്ടയം സ്പെഷൽ ജഡ്ജി ജാമ്യം നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യവും അംഗ പരിമിതിയുള്ള വ്യക്തിയെന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 60000 രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും സാക്ഷികളെ സ്വാധീനിക്കരുതെന്നുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."