HOME
DETAILS
MAL
ഒമാനിൽ മാർച്ച് നാല് മുതൽ വീണ്ടും രാത്രികാല ലോക്ക്ഡൗൺ
backup
March 01 2021 | 19:03 PM
മസ്കത്ത് :രാജ്യത്ത് വർദ്ദിച്ച് വരുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ വീണ്ടും രാത്രികാല ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 4 വ്യാഴം മുതൽ മാർച്ച് 20 ശനിയാഴ്ച വരെ രണ്ടാഴ്ച്ച ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ല.പൊതു സ്ഥലങ്ങളും കടകളും രാത്രി 8 നും രാവിലെ 5 നും ഇടയിൽ അടച്ചിടണം.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി യുടെ അധ്യക്ഷതയിൽതിങ്കളാഴ്ച്ച ചേർന്ന യോഗതത്തിലാണ് തീരുമാനം.
റെസ്റ്റോറന്റുകൾ, കഫേകൾ,കഫറ്റീരിയകൾ,
ഹോം ഡെലിവറി ഉൾപ്പെടെയുള്ളവർക്കും വിലക്ക് ബാധകമാണ്. എന്നാൽ പെട്രോൾ സ്റ്റേഷനുകൾ,ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ മാർച്ച് 7 ഞായറാഴ്ച മുതൽ 11 വ്യാഴം വരെ വിദ്യാർത്ഥികൾക്ക് ക്ളാസ്സുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.
രാജ്യത്ത് വീണ്ടും കോവിഡ് കേസുകളും മരണവും വർദ്ദിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയത്രണങ്ങൾ
ഏർപ്പെടുത്തിയിരിക്കുന്നത്.തിങ് കളാഴ്ച ഏഴ് പേർ കൂടി മരണപ്പെട്ടു.ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1577 ആയി ഉയർന്നു.312 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു.ആകെ രോഗികൾ 1,41,808 ആയി ഉയർന്നു.രോഗം ബേദമായവരുടെ എണ്ണം 1,32,685 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."