HOME
DETAILS
MAL
ലീഗിന് പുനലൂരിനുപകരം ചടയമംഗലം: പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
backup
March 01 2021 | 19:03 PM
കൊല്ലം: കഴിഞ്ഞതവണ മത്സരിച്ച പുനലൂരിനു പകരം ചടയമംഗലം സീറ്റ് മുസ്ലിം ലീഗിനു നല്‍കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരേ കോണ്‍ഗ്രസില്‍ പരസ്യ പ്രതിഷേധം. സീറ്റ് കോണ്‍ഗ്രസിനു തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നലെ കടയ്ക്കലില്‍ പ്രതിഷേധപ്രകടനം നടത്തി.
സീറ്റ് ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഉറപ്പായും വിജയിക്കാന്‍ സാധ്യതയുള്ള സീറ്റാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെന്നും തീരുമാനമാകാത്തതിനാലാണ് പരസ്യപ്രതിഷേധം നടത്തുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു തവണയായി സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരന് വിജയിച്ച നിയോജകമണ്ഡലത്തില്‍ ഇത്രയും കാലം അദ്ദേഹം കാര്യമായൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം. മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരാണ് മണ്ഡലത്തില്‍ കോണ്‍സിന്റെ സാധ്യതാ പട്ടികയിലുള്ളത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീറിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ആര്.എസ്.പി മുന്നണിയിലെത്തിയതിനെ തുടര്‍ന്നാണ് ലീഗ് സ്ഥിരമായി മത്സരിച്ചിരുന്ന ഇരവിപുരം ആര്.എസ്.പിക്കു നല്‍കിയത്. പകരം പുനലൂര്‍ ലീഗിനു ലഭിച്ചു. ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എ. യൂനുസ് കുഞ്ഞായിരുന്നു കഴിഞ്ഞ തവണ പുനലൂരില്‍ മത്സരിച്ചത്. ഇത്തവണ പുനലൂരിനു പകരം ചടയമംഗലം വേണമെന്ന ആവശ്യം ലീഗില്‍ ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."