റഷ്യയിലെ വില്‍പന നിര്‍ത്തി വെച്ച് ആപ്പിള്‍
മോസ്‌ക്കോ: ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന നിര്‍ത്തിവെച്ചതായി അമേരിക്കന്‍ ടെക്‌നോളജി കമ്പനി ആപ്പിള്‍ അറിയിച്ചു.
'റഷ്യയില്‍ ഞങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയില്‍സ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങള്‍ നിര്‍ത്തി' ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ റഷ്യയിലെ ആപ്പിള്‍ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.
'യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ഞങ്ങള്‍ വളരെയധികം ഉത്കണഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'ഉക്രേനിയന്‍ പൗരന്മാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടിയായി ഞങ്ങള്‍ ഉക്രൈനിലെ ആപ്പിള്‍ മാപ്പില്‍ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടും ഞങ്ങള്‍ പങ്കുചേരുന്നതായും' ആപ്പിള്‍ അറിയിച്ചു.
റഷ്യയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ഉക്രൈന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡറോവ്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് കത്ത് അയച്ചിരുന്നു. ആപ് സ്റ്റോറിലേക്കുള്ള പ്രവേശനം തടയണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി കൂടിയായ ഫെഡോറോവ് കുക്കിന് അയച്ച കത്തിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."