കൊല്ലത്ത് മുകേഷ് തന്നെ; ഇരവിപുരത്ത് എം. നൗഷാദും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും തുടരുമെന്നും റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലത്ത് സി.പി.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് രണ്ടാമതും ജനവധി തേടും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായത്.
ഇരവിപുരത്ത് വീണ്ടും എം.നൗഷാദ് തുടരും. കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കുന്നത്.
കൊട്ടാരക്കരയില്‍ ഐഷാ പോറ്റി എം.എല്‍.എക്കൊപ്പം കെ.എന്‍ ബാലഗോപാലന്റെ പേരും പട്ടികയിലുണ്ട്.
ചവറയില്‍ ഡോ. സുജിത് വിജയനെയും പരിഗണിക്കുന്നുണ്ട്.
മൂന്ന് ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാലാണ് അയിഷ പോറ്റിക്കും മേഴ്‌സികുട്ടിയമ്മക്കും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സെക്രട്ടറിയേറ്റാണ് എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."