'ബോംബാക്രമണം അവസാനിപ്പിക്കൂ' വ്ളാദിമിര്‍ സെലന്‍സ്‌കി
കീവ്: രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി റഷ്യ ബോംബാക്രമണം അവസാവനിപ്പിക്കണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. 'ബോംബാക്രമണം നിര്‍ത്തി ചര്‍ച്ചാ മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കാം' സെലന്‍സ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.
റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നാറ്റോ അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രതിരോധ നടപടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നാറ്റോ അംഗങ്ങളെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഉക്രൈനിന് നാറ്റോയില്‍ അംഗത്വം നല്‍കിയില്ലെങ്കില്‍ നിയമപരമായ സുരക്ഷാ ഗ്യാരണ്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'യുദ്ധം എല്ലാ ദിവസവും നടക്കുന്നുണ്ട്, ഞങ്ങള്‍ക്ക് എല്ലാ ദിവസവും സഹായം ആവശ്യമാണ്,സംവാദത്തിന് അധികം സമയമില്ല', സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തിനെതിരെ തന്റെ ജനങ്ങളെ അണിനിരത്താന്‍ സെലന്‍സ്‌കി കിയവില്‍ തന്നെ തുടരുകയാണ്. എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൃത്യമായി നിര്‍വഹിക്കുന്നു, രണ്ട് ദിവസമായി ഞാനെന്റെ മക്കളെ കണ്ടിട്ടില്ല', സെലന്‍സ്‌കി വികാരാധീനനായി പറഞ്ഞു.
റഷ്യന്‍ സേന ആക്രമണം കടുപ്പിക്കുമ്പോള്‍ രാജ്യ തലസ്ഥാനം വിടാനുള്ള ഓഫറുകള്‍ നിരസിച്ചിരിക്കുകയാണ് സെലന്‍സ്‌കി. ഉക്രൈനിന്റെ കിഴക്കന്‍ നഗരമായ ഖാര്‍കിവിന്റെ ഹൃദയഭാഗത്താണ് കഴിഞ്ഞ ദിവസം മിസൈലുകള്‍ പതിച്ചത്. എന്നാല്‍ റഷ്യക്ക് ഉക്രൈനിന്റെ തന്ത്രപ്രധാനമായ നഗരങ്ങള്‍ പിടിച്ചെടുക്കാനോ വലിയ നേട്ടമുണ്ടാക്കാനോ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."